24.3 C
Kottayam
Saturday, June 6, 2026

കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ല​ത്തിൽ ഇ​നി​ ​മാം​സാ​ഹാ​ര​വും, ചിക്കൻ ബിരിയാണി കഴിക്കാൻ വി സിയും എത്തി

Must read

ചെ​റു​തു​രു​ത്തി​:​ ​കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​ഇ​നി​ ​മാം​സാ​ഹാ​ര​വും​ ​ല​ഭി​ക്കും.​ ​ഇ​തു​ ​വ​രെ​യു​ള്ള​ ​രീ​തി​ക​ൾ​ ​തി​രു​ത്തി​ ​ബു​ധ​നാ​ഴ്ച​ ​ചി​ക്ക​ൻ​ ​ബി​രി​യാ​ണി​ ​വി​ള​മ്പി.​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​കാ​മ്പ​സി​ൽ​ ​നോ​ൺ​ ​വെ​ജ് ​ഭ​ക്ഷ​ണം​ ​അ​നു​വ​ദി​ച്ച​ത്.​ ​വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​ഓ​ർ​ഡ​ർ​ ​ചെ​യ്തു​ ​വ​രു​ത്തി​യ​ ​ചി​ക്ക​ൻ​ ​ബി​രി​യാ​ണി​യാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഹോ​സ്റ്റ​ൽ​ ​മെ​സി​ൽ​ ​വി​ള​മ്പി​യ​ത്.


1930​ൽ​ ​സ്ഥാ​പി​ത​മാ​യ​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​ഗു​രു​കു​ല​ ​സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള​ ​പ​ഠ​ന​രീ​തി​പ്ര​കാ​രം​ ​സ​സ്യാ​ഹാ​രം​ ​മാ​ത്ര​മേ​ ​അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ.​ ​ഇ​നി​ ​മു​ത​ൽ​ ​മാ​സ​ത്തി​ലെ​ ​ര​ണ്ടു​ ​ബു​ധ​നാ​ഴ്ച​ക​ളി​ൽ​ ​ബി​രി​യാ​ണി​യും​ ​ഐ​സ്‌​ക്രീ​മും​ ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​ണ് ​തീ​രു​മാ​നം.​ ​സ​സ്യാ​ഹാ​രം​ ​മാ​ത്രം​ ​ക​ഴി​ക്കു​ന്ന​ 25​ഓ​ളം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വെ​ജി​റ്റ​ബി​ൾ​ ​ബി​രി​യാ​ണി​ ​വി​ത​ര​ണം​ ​ചെ​യ്തു.
ഭൂ​രി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​നോ​ൺ​ ​വെ​ജ് ​വി​ഭ​വ​ങ്ങ​ൾ​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​പ​രി​ഗ​ണി​ച്ചാ​ണ് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​ബി.​ ​അ​ന​ന്ത​കൃ​ഷ്ണ​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ബി​രി​യാ​ണി​ ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ ​നോ​ൺ​ ​വെ​ജ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഇ​ഷ്ട​ഭ​ക്ഷ​ണം​ ​വേ​ണ​മെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു​ ​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും​ ​ചി​ക്ക​ൻ​ ​ബി​രി​യാ​ണി​ ​അ​നു​വ​ദി​ച്ച​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ ​കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ലം​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​ൻ​ ​പ്ര​തി​നി​ധി​ക​ൾ​ ​അ​റി​യി​ച്ചു.​

​എ​ന്നാ​ൽ​ ​അ​ദ്ധ്യാ​പ​ക​രി​ലെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​കാ​മ്പ​സി​ൽ​ ​നോ​ൺ​ ​വെ​ജ് ​അ​നു​വ​ദി​ച്ച​തി​നെ​തി​രെ​ ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ ​ഉ​ഴി​ച്ചി​ൽ,​ ​പി​ഴി​ച്ചി​ൽ​ ​തു​ട​ങ്ങി​യ​ ​ഓ​യി​ൽ​ ​തെ​റാ​പ്പി​ക്ക് ​വി​ധേ​യ​മാ​കു​മ്പോ​ൾ​ ​സ​സ്യേ​ത​ര​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന് ​ഹാ​നി​ക​ര​മാ​കു​മെ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​വാ​ദം.​ ​സാ​ധാ​ര​ണ​ ​വി​ദ്യാ​ല​യ​ങ്ങ​ളെ​ന്ന​ ​പോ​ലെ​ ​ക​ലാ​മ​ണ്ഡ​ല​ത്തെ​ ​കാ​ണാ​നാ​കി​ല്ലെ​ന്നും​ ​ദൈ​വി​ക​ ​ക​ല​ക​ൾ​ ​പ​ഠി​ക്കു​ന്ന​ ​സ്ഥ​ല​മാ​ണി​തെ​ന്നും​ ​ഒ​രു​ ​വി​ഭാ​ഗം​ ​ക​ലാ​കാ​ര​ന്മാ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week