പോലീസിനെ കണ്ട് അൽപ്പം പരുങ്ങലിൽ ‘ബ്ലാക്ക് ഥാർ’; കൈകാട്ടി നിർത്തിച്ചതും യുവാവിന് പരിഭ്രാന്തി; പരിശോധനയിൽ കണ്ടെത്തിയത് മെത്താഫിറ്റമിനും കഞ്ചാവും

പോലീസിനെ കണ്ട് ഒന്ന് പരുങ്ങിയ 'ബ്ലാക്ക് ഥാർ'; കൈകാട്ടി നിർത്തിച്ചതും യുവാവിന് പരിഭ്രാന്തി; പരിശോധനയിൽ അരയിൽ നിന്നും പൊക്കിയത് മെത്താഫിറ്റമിനും കഞ്ചാവും

പാലക്കാട്: ഒറ്റപ്പാലത്ത് വൻ ലഹരിവേട്ടയെന്ന് വിവരങ്ങൾ. 8.96 ഗ്രാം മെത്താഫിറ്റമിനും, 340 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുലുക്കല്ലൂർ ചുണ്ടമ്പറ്റ മടയിൽ വീട്ടിൽ 37 കാരനായ മുഹമ്മദലിയാണ് പിടിയിലായത്.

യുവാവിന്റെ അരയിൽ ഒളിപ്പിച്ച നിലയിൽ 8.96 ഗ്രാം മെത്താഫിറ്റാമിനും ജീപ്പിൻറെ മുൻഭാഗത്ത് സീറ്റിനടയിൽ ഒളിപ്പിച്ച നിലയിൽ 340 ഗ്രാം കഞ്ചാവും പിടികൂടി. ആഢംബര ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. യുവാവിനെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News