തിരുവനന്തപുരത്ത് എക്‌സൈസിന്റെ ലഹരിവേട്ട; എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍

തലസ്ഥാനത്ത് എക്‌സൈസിന്റെ ലഹരിവേട്ട; രണ്ടിടങ്ങളിലായി നടന്ന റെയ്ഡില്‍ പത്ത് ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടിടത്തായി എക്‌സൈസ് നടത്തിയ ലഹരിവേട്ടയില്‍ പത്ത് ഗ്രാമോളം എംഡിഎംഎയുമായി രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റജിലാലിന്റെ നേതൃത്വത്തില്‍ 4.55 ഗ്രാം എംഡിഎംഎയുമായി കൃഷ്ണചന്ദ്രന്‍ എന്നയാളെയും, സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ സജിത്തിന്റെ നേതൃത്വത്തില്‍ 5 ഗ്രാം എംഡിഎംഎയുമായി ആലിഫ് മുഹമ്മദ് എന്നയാളെയുമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കൃഷ്ണചന്ദ്രനെ വഴുതക്കാടുള്ള വാടക വീട്ടില്‍ നിന്നാണ് പിടികൂടിയത്. പരിശോധനയില്‍ 4.55 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. നഗരത്തില്‍ ചില്ലറ വില്‍പ്പന നടത്താനെത്തിയവരാണ് പിടിയിലായവരെന്ന് എക്‌സൈസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ പത്മകുമാര്‍, ദിലീപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ബിനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ് മോഹന്‍, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News