24.3 C
Kottayam
Saturday, June 6, 2026

എംബാപ്പെ മികച്ച താരം തന്നെ, പക്ഷേ ഞങ്ങൾ കളിക്കുന്നത് ടെന്നീസ് അല്ല: കൈൽ വാക്കർ

Must read

ദോഹ: ലോകകപ്പില്‍ ഫ്രാന്‍സ്- ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കാനിരിക്കെ സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെയെ വെല്ലുവിളിച്ച് ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം കൈല്‍ വാക്കര്‍. എംബാപ്പെ മികച്ച കളിക്കാരനാണെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ തങ്ങള്‍ കളിക്കുന്നത് ടെന്നീസല്ലെന്നും വാക്കര്‍ പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലാണെന്നും, ഇംഗ്ലണ്ടും എംബാപ്പെയും തമ്മില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംബാപ്പെ മികച്ച കളിക്കാരനാണെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങള്‍ കളിക്കുന്നത് ടെന്നീസല്ല. ഇത് വ്യക്തിഗത മത്സരമല്ല, ഒരു ടീം ഗെയിം ആണ്. അദ്ദേഹം മഹാനായ കളിക്കാരനായതിലാണ് ഇത്തരം ചോദ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. അര്‍ഹമായ ബഹുമാനം നല്‍കുമെങ്കിലും ഞങ്ങള്‍ അദ്ദേഹത്തിന് ചുവപ്പുപരവതാനി വിരിക്കില്ല. ഞങ്ങള്‍ അദ്ദേഹത്തെ തടയുക തന്നെ ചെയ്യുമെന്നും കൈല്‍ വാക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisement -

ലോകകപ്പിലെ ടോപ് സ്‌കോറര്‍ പോരാട്ടത്തില്‍ അഞ്ചു ഗോളുകളോടെ തനിച്ച് ഒന്നാമതാണ് എംബാപ്പെ. രണ്ട് അസിസ്റ്റുകളും എംബാപ്പെയുടെ പേരിലുണ്ട്. ഖത്തര്‍ ലോകകപ്പില്‍ നാല് കളികളില്‍ നിന്നാണ് എംബാപ്പെ അഞ്ച് ഗോളുകള്‍ നേടിയത്. കഴിഞ്ഞ ലോകകപ്പിലെ 4 ഗോളുകള്‍ കൂടി ചേര്‍ത്താല്‍ ആകെ 11 മത്സരങ്ങളില്‍ 9 ഗോളുകള്‍. ഇതോടെ രണ്ട് ലോകകപ്പുകളില്‍ ഫ്രാന്‍സിനായി നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യതാരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week