28.4 C
Kottayam
Saturday, June 6, 2026

കൊച്ചിയിലേത് ഡല്‍ഹിയെക്കാള്‍ മെച്ചപ്പെട്ട വായുവാണെന്ന് എംബി രാജേഷ്; ‘എന്നിട്ട് അവര്‍ പറയുന്നു ഐ കാന്‍ഡ് ബ്രീത്തെന്ന്’

Must read

കൊച്ചി: കൊച്ചിയിലേത് ഡല്‍ഹിയെക്കാള്‍ മെച്ചപ്പെട്ട വായുവാണെന്ന് മന്ത്രി എംബി രാജേഷ്. വസ്തുതകള്‍ പറയുമ്പോള്‍ പ്രതിപക്ഷം അസ്വസ്ഥരാകരുത്. സത്യത്തില്‍ നല്ല വായു ശ്വസിക്കണമെങ്കില്‍ കേരളത്തില്‍ വരേണ്ട സ്ഥിതിയാണെന്നും രാജേഷ് നിയമസഭയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ കേരളത്തിലേക്കാള്‍ മോശം വായുമാണ്. എന്നിട്ട് ഡല്‍ഹിയില്‍ നിന്ന് ചില നേതാക്കളും മന്ത്രിമാരും ഇവിടെ വന്നിട്ട് ഐ കാന്‍ഡ് ബ്രീത്ത് എന്ന് പറയുകയാണെന്നും രാജേഷ് പരിഹസിച്ചു.

മന്ത്രി എംബി രാജേഷ് പറഞ്ഞത്: ”കൊച്ചിയില്‍ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ല. കൊച്ചിയിലെ എയര്‍ ക്വാളിറ്റി ഈ ദിവസങ്ങളില്‍ മോശമായത് ഏഴാം തീയതിയാണ്. അത് 259 പിപിഎമ്മാണ്. അന്ന് തീപിടിത്തമില്ലാത്ത ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി 238 ആണ്. ഇന്ന് രാവിലെ 9.38ന് 138 ആണ് കൊച്ചിയിലെ പിപിഎം. ഇത് കാര്യങ്ങള്‍ നിയന്ത്രണവിധേയമായത് കൊണ്ടാണ്. ഇന്ന് ഡല്‍ഹിയിലേത് അതേ സമയത്ത് 223 ആണ്.”

- Advertisement -

”അപ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് ചിലര്‍, അവരുടെ പേര് പറയുന്നില്ല. ഇവിടെ എത്തിയിട്ട്, ഐ കാന്‍ഡ് ബ്രീത്ത് എന്ന് പറയുന്നത്. അവര്‍ക്ക് ശ്വാസം മുട്ടുന്നെന്ന്. സത്യത്തില്‍ ശ്വസിക്കണമെങ്കില്‍ ഇവിടെ വരണമെന്നതാണ് സ്ഥിതി. ഇന്നലെ ഒരു ചാനല്‍ കൊടുത്ത വാര്‍ത്ത പറയാം. കൊച്ചിയിലെ വായു മോശം അവസ്ഥയില്‍ ഡല്‍ഹിയെക്കാള്‍ മോശം. എന്താണ് വസ്തുത. പ്രതിപക്ഷത്തെ കെണിയിലാക്കുന്നത് ഇത്തരം വ്യാജവാര്‍ത്തകളാണ്. ഇന്നലെ ഡല്‍ഹിയിലെ പ്രൊമിനന്റ് പൊള്യൂഷന്‍ പിഎം 10. കൊച്ചിയിലേത് 2.5. അപ്പോഴാണ് വാര്‍ത്ത കൊടുക്കുന്നത് കൊച്ചിയിലെ വായു ഡല്‍ഹിയിലേക്കാള്‍ മോശമെന്ന്. കൊച്ചിയിലേത് നാലിലൊന്ന് മെച്ചപ്പെട്ടതാണ്.”

- Advertisement -

സീറോ വെസ്റ്റ് നഗരത്തില്‍ മാലിന്യ മല സൃഷ്ടിച്ചതില്‍ യുഡിഎഫിന് പങ്കുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു. മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് ലോകത്ത് ആദ്യമാണെന്ന് പ്രതിപക്ഷം വരുത്തുകയാണ്. ലോകത്താകെ മാലിന്യ മലകള്‍ക്ക് തീപ്പിടിച്ച സാഹചര്യമുണ്ട്.

- Advertisement -

ബ്രഹ്മപുരത്തും മുന്‍പ് തീപിടിത്തം ഉണ്ടായിട്ടുണ്ട്. മുന്‍പ് ബ്രഹ്മപുരത്ത് തീപിടിച്ചപ്പോള്‍ നാലു ദിവസം തീ നീണ്ടു നിന്നിരുന്നു. അന്ന് യുഡിഎഫായിരുന്നു ഭരണത്തിലെന്നും എംബി രാജേഷ് പറഞ്ഞു.

അതേസമയം, ബ്രഹ്മപുരത്ത് ഇപ്പോഴും ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ബ്രഹ്മപുരത്ത് നിന്ന് അയല്‍ ജില്ലകളില്‍ വരെ വിഷപ്പുക നിറഞ്ഞു. ഇത് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിഷപ്പുക നിറഞ്ഞ പത്താം ദിവസമാണ് ആരോഗ്യ മന്ത്രി മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമായിരുന്നു കൊച്ചിയിലുള്ളത്.

വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച രാസവസ്തുവാണ് പുകയില്‍ അടങ്ങിയിരിക്കുന്നത്. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യമന്ത്രി അവിടെ ആരോഗ്യപ്രശ്‌നമില്ലെന്ന് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞതെന്നും വിഷയം ലഘുകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പ്രശ്‌നം ഇത്ര വഷളാവാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

Popular this week