Home-bannerKeralaNewsTop StoriesTrending

വനിതാ പോലീസുകാരിയുടെ കൊലപാതകം: കരുതിക്കൂട്ടിയുള്ള കൃത്യം.പ്രതിയെത്തിയെത്തിയത് വ്യക്തമായ ആസൂത്രണത്തോടെ,ദിവസങ്ങളായി സൗമ്യയെ അജാസ് പിന്തുടര്‍ന്നെന്ന് സൂചന.

മാവേലിക്കര: നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വനിതാ പോലീസുകാരി സൗമ്യ പുഷ്‌കരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേത്ൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസന്വേഷണത്തിന്റെ ചുമതല.സൗമ്യയും പോലീസുകാരനായ പ്രതി അജാസും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലാപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അമ്പതു ശതമാനത്തിലധികം പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന അജാസിനെ പോലീസിന് കാര്യമായി ചോദ്യം ചെയ്യാനും കഴിഞ്ഞിട്ടില്ല.ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യും.ഇരുവര്‍ക്കുമൊപ്പം ജോലി ചെയ്ത പോലീസുകാര്‍,ബന്ധുക്കള്‍ എന്നിവരില്‍ നിന്നും വിശദമായി മൊഴിയെടുക്കും.

കഴിഞ്ഞ 15 ദിവസമായി മെഡിക്കല്‍ ലീവിലായിരുന്നു ആലുവ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അജാസ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതി സൗമ്യയെ പിന്തടുരുകയായിരുന്നു.തഴവ സ്‌കൂളില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൗമ്യ. വീടിനു സമീപമുള്ള ഇടവഴിയില്‍ അജാസ് സൗമ്യയുടെ കാര്‍ ഇടിച്ചു വീഴ്ത്തി.വീഴ്ച്ചയില്‍ നിന്ന് എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ച സൗമ്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പ്രാണരക്ഷാര്‍ത്ഥം ഓടിയ സൗമ്യ അജാസിനെ കെട്ടിപ്പിടുച്ചു. തുടര്‍ന്ന് ഇയാള്‍ക്കും പൊള്ളലേറ്റു.

കാറില്‍ പെട്രോളും മാരകായുധങ്ങളുമൊക്കെ കരുത വന്നതിനാല്‍ കൊലപാതകം ലക്ഷ്യമിട്ടു തന്നെയാണ് പ്രതി എത്തിയതെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.പ്രതിയ്ക്ക് സൗമ്യയുടെ വീട് നേരത്തെ അറിയാമായിരുന്നുവെന്നും പോലീസിന് നഗമനമുണ്ട്. നേരത്തെ വരാത്തയൊരാള്‍ക്ക് ഇടവഴികിള്‍ കടന്നുള്ള ഈ വീട് കണ്ടുപിടിയ്ക്കാനാവില്ല.പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിയ്ക്കുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വളിയില്‍ വരുമെന്നാണ് സൂചന. ഒപ്പം കൃ്ത്യത്തിനായി എത്തയപ്പോ്ള്‍ അജാസിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായ് സൂചനയുണ്ട്. ഇയാള്‍ക്കായും അന്വേഷണം പുരോഗമിയ്ക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button