24.6 C
Kottayam
Friday, June 5, 2026

മാത്യു കുഴല്‍നാടന്‌ ‘വരുമാനത്തിന്റെ 29 ഇരട്ടി സ്വത്തെന്ന് സത്യവാങ്മൂലം’നിലപാട് കടുപ്പിച്ച് സി.പി.എം

Must read

കൊച്ചി: മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴൽനാടനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. മാത്യുവിന്റെ വസ്തുവിനും റിസോര്‍ട്ടിനും കൂടി ഏഴ് കോടി രൂപ വില വരുമെന്ന് അദ്ദേഹം ആരോപിച്ചു. ഈ തുകയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടില്ല. രജിസ്‌ട്രേഷന്‍ ഫീസില്‍ തട്ടിപ്പ് കാണിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

ചിന്നക്കനാല്‍ പഞ്ചായത്തിനകത്ത് സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് വെച്ച് താമസിക്കാന്‍ വേണ്ടി മാത്രമാണ് ഭൂമി അനുവദിക്കുന്നത്. അദ്ദേഹം ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ സ്ഥിരതാമസക്കാരന്‍ അല്ലെന്നാണ് പറയുന്നത്. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണ്. ചിന്നക്കനാലിലുള്ളത് റിസോര്‍ട്ടല്ല ഗസ്റ്റ് ഹൗസാണെന്നാണ് ഇന്നലെ മാത്യു പറഞ്ഞത്. എന്നാൽ ഇത് പറയുന്ന സമയത്ത് അദ്ദേഹത്തിന്റെ റിസോർട്ടിലേക്കുള്ള ബുക്കിങ്‌ നടക്കുന്നുണ്ടെന്നും സി.എൻ മോഹനൻ ആരോപിച്ചു.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്മാര്‍ക്ക് വിയര്‍പ്പിന്റെ വില അറിയില്ലെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ച് കുഴല്‍നാടന്‍ പറയേണ്ട കാര്യമില്ല, അത് ജനങ്ങള്‍ക്കറിയുന്ന കാര്യമാണ്. അദ്ദേഹത്തിന് കൊച്ചിയിലും വിവിധ ന​ഗരങ്ങളിലും ലീഗല്‍ സ്ഥാപനങ്ങളുണ്ട്. തനിക്കും ഭാര്യക്കുമായി 9586650 രൂപയുടെ വരുമാനമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമാകുന്നത്. റിസോര്‍ട്ട് വാങ്ങുന്നതിനായി മുടക്കിയ പണം ലോണെടുത്തതായി സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

96 ലക്ഷത്തിനടുത്ത് വരുമാനം കാണിച്ചിട്ടുള്ള വ്യക്തിയുടെ ആകെ സ്വത്ത് 35 കോടിയാണ്. അതില്‍ 4.5 കോടി രൂപ പാരമ്പര്യസ്വത്താണ്. അത് കഴിഞ്ഞാല്‍ 30.5 കോടി രൂപ. അതായത് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 29 ഇരട്ടിയോളം സ്വത്ത് ആദ്ദേഹത്തിനുണ്ടെന്ന് അദ്ദേഹം തന്നെ സത്യവാങ്മൂലത്തില്‍ പറയുകയാണ്- സി.എന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി.

- Advertisement -

ഏഴ് കോടി രൂപ വിലയുള്ള സ്വത്ത് മൂന്ന് കോടി രൂപയ്ക്ക് കിട്ടാന്‍ കാരണം തന്റെ വൈറ്റ് മണി കാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത്രയ്ക്ക് പ്രയാസമുണ്ടോ വൈറ്റ് മണിക്ക്. അങ്ങിനെയെങ്കില്‍ ഈ വൈറ്റ് മണിയുടെ ഉറവിടം വ്യക്തമാക്കാന്‍ കുഴല്‍നാടന്‍ തയ്യാറാകണം. വിഷയം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week