ഈ കാലത്തും സ്ത്രീകള്‍ masturbation ചെയ്യുന്നത് ഒരു വലിയ സംഭവമായി ചിത്രീകരിച്ചത് കണ്ട് സത്യത്തില്‍ സങ്കടം ഉണ്ട്.. അത്ഭുതം തോന്നി..
നമ്മുടെ ചിന്തകള്‍, കൂടുതല്‍ ഇരുളുക ആണോ?
വിദ്യാഭ്യാസ മേഖലയില്‍ ആണ് ഞാന്‍ അധികവും ജോലി നോക്കിയിട്ടുള്ളത്.. കൗണ്‍സലിംഗ് എന്നത് എന്റെ ജോലിയും എന്റെ ഇഷ്ടവും ആയ ഒന്നാണ്..
അത് കൊണ്ട് തന്നെ, ബലം പ്രയോഗിച്ചു നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മൂല്യങ്ങള്‍ക്ക് ഞാന്‍ വഴങ്ങാറില്ല.. കര്‍മ്മമാണ് എന്റെ ഈശ്വരനും..
ദൈവാനുഗ്രഹത്തല്‍, മൂരാച്ചി നയങ്ങളും കപട മൂല്യങ്ങളും ഉള്ള മാനേജ്‌മെന്റ് ഭരിക്കുന്ന ഒരിടത്തും ജോലി നോക്കേണ്ടിയും വന്നിട്ടില്ല..
കുട്ടികള്‍ എന്നോട് സംസാരിക്കാന്‍ വരുമ്പോള്‍ ആകാശത്തിനു കീഴെ എന്തും ചോദിക്കാന്‍ ഞാന്‍ അനുവാദം കൊടുക്കാറുണ്ട്..
പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായ ക്ലാസുകള്‍ ചിലപ്പോള്‍ നല്‍ക്കാറുണ്ട്..
അവര്‍ ഭൂമിയില്‍ ചവിട്ടി നില്‍ക്കണം, തല ഉയര്‍ത്തി.. അതിനുള്ള പ്രാപ്തി ഉണ്ടാക്കി എടുക്കണം..
അതാണെന്റെ ധര്‍മ്മം എന്ന് ഞാന്‍ വിശ്വസിക്കുന്നു..
മുന്നോട്ടുള്ള, ഭാവി ജീവിതത്തിലോട്ടുള്ള, അവരുടെ കാല്‍വെയ്പു ദുര്ബലമാകരുത്..
മൂത്രം ഒഴിക്കുന്ന പോലെ ഒന്ന്..
അത്രയും സ്വാഭാവികമായ ഒന്നായിട്ടാണ് ഞാന്‍ എന്റെ കുഞ്ഞുങ്ങളോട് സ്വയംഭോഗത്തെ കുറിച്ചു പറഞ്ഞു കൊടുക്കാറുള്ളത്..
പൊതുസദസ്സില്‍ മൂത്രം ഒഴികില്ല..
ഇതും അതന്നെ..
ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സ്ത്രീ,
രതിയില്‍ നിന്നും മാറി നില്‍ക്കണം എന്ന് ചിന്തിക്കുക തന്നെ അസാധ്യം..
ഇത് പറയുമ്പോള്‍,
അന്യഗ്രഹത്തില്‍ നിന്നും വന്നവളെ പോല്‍ എന്നെ നോക്കരുത്..
എന്റെ അക്ഷരങ്ങള്‍ക്ക് സ്ത്രീയും പുരുഷനും എന്ന വേര്‍തിരിവില്ല..
ഞാനൊരു സാഹിത്യകാരിയും അല്ല..
പച്ചയായ ജീവിതം കാണുന്ന ഒരു കൗണ്‍സിലര്‍..
മനസ്സാണ് എന്റെ വിഷയം.. വിവരണം തുറന്നെഴുത്ത് അല്ലേല്‍ കപടത നിറഞ്ഞതാകും.. അത് കൊണ്ട് തന്നെ, അക്ഷരങ്ങളില്‍
വിശുദ്ധയുടെ മുഖം തന്നെ നോക്കുന്നവര്‍ കാണണം എന്നെനിക്ക് യാതൊരു വാശിയുമില്ല..
ദാമ്പത്യജീവിതത്തിലെ സ്ത്രീയുടെ തലവേദനയ്ക്ക് പിന്നിലെ ഒരു കാരണം അവള്‍ക്കു നിഷേധിക്കപ്പെടുന്ന രതിമൂര്‍ച്ഛ ആണെന്ന് പറഞ്ഞേ തീരു..
അത്തരം സ്വകാര്യ ദുഃഖം പലപ്പോഴും വാക്കുകളില്‍ ഒതുങ്ങാത്ത വണ്ണം ഭയാനകമാണ്..
Masturbation എന്നത് പലപ്പോഴും ഒരു മരുന്നാണ്..
ഈ അടുത്ത് സാധാരണ ജീവിതം നയിക്കുന്ന ഒരു വീട്ടമ്മ പറഞ്ഞത് ഓര്‍ക്കുന്നു..
ഇത്രയും കാലം ലഭിക്കാത്ത ലൈംഗിക വികാരം ഇപ്പോള്‍ കിട്ടുന്നുണ്ട്.
വയസ്സ് അറുപതു കഴിഞ്ഞപ്പോള്‍..
Menopause ആയി..
മക്കളൊക്കെ സ്വസ്ഥമായി പലയിടങ്ങളില്‍..
ഇപ്പോള്‍ ജീവിതം പ്രശ്‌നങ്ങള്‍ ഒഴിഞ്ഞത് പോലെ ആണ്..
ലൈംഗികമായ ചിന്തയും ആഗ്രഹവും വികാരവും മുന്നിലാണ്..
കേട്ടപ്പോള്‍, വളരെ അധികം സന്തോഷം തോന്നി..
Menopause എന്ന ഘട്ടം ഭയക്കുന്ന പലരെയും ഓര്‍ത്തു..
മനസ്സാണ് എല്ലാം നയിക്കുന്നത്..
ലൈംഗീകമായ ചിന്തകള്‍ സ്ത്രീയ്ക്ക്, പുരുഷന് എന്നപോലെ തന്നെ മുഖ്യമാണ്..
ആ തോന്നലുകള്‍ക്കു അതിര്‍ത്തി വെയ്ക്കാന്‍ കഴിയുമോ?
രതിയില്‍ നിന്നും മാത്രമായി ലഭിക്കുന്ന അസാധാരണ ചൈതന്യം അവളില്‍ കാണാം…അത് മാത്രമല്ല ജീവിതം എങ്കില്‍ കൂടി !
അവളത് കൊതിക്കുന്നു എങ്കില്‍, അവളത് അര്‍ഹിക്കുന്നുണ്ട്..
കിടപ്പറയിലെ ആട്ടും തുപ്പും അവഗണയും ഈ ബന്ധം വേണ്ട എന്ന് വെയ്ക്കാന്‍ ഒരു സ്ത്രീയ്ക്കു കാരണമാണ്…
ചുരുങ്ങി ചെറുതായി ഒരു കൃമിയെ പോലെ കഴിയാന്‍ നട്ടെല്ല് ഉള്ള പെണ്ണുങ്ങള്‍ വിമുഖത കാണിക്കും.
അതേ പോലെ,
എത്ര പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും ലൈംഗികമായ സംതൃപ്തി അവളെ പങ്കാളിയില്‍ സമാധാനം കണ്ടെത്താനും ഉതകും..
ലൈംഗികത ആണേല്‍ പോലും
അധികമായാല്‍ അമൃതും വിഷമെന്ന പോലെ കരുതല്‍ വേണമെന്ന് മാത്രം..
പങ്കാളിയില്‍ നിന്നും സന്തോഷം കിട്ടാത്തവര്‍ മാത്രമാണ്, masturbation ( സ്വയംഭോഗം )ആഗ്രഹിക്കുന്നത് എന്നും കരുതരുത്..
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നത് പോല്‍,
എനിക്ക് എന്നെയും സ്‌നേഹിക്കാന്‍ അവകാശമുണ്ട്..
അത്ര തന്നെ.. !