24.2 C
Kottayam
Saturday, June 6, 2026

വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ സ്വയംഭോഗം; ഡോക്ടർ അറസ്റ്റിൽ

Must read

ബോസ്റ്റൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ വിമാനത്തിലിരുന്ന് സ്വയംഭോഗം ചെയ്തെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഡോ.സുദീപ്ത മൊഹന്തിയാണ് യുഎസിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് അറസ്റ്റ്. ഹവായിയിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലിരുന്ന് 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്കു മുന്നിലാണ് ഇയാൾ സ്വയംഭോഗം ചെയ്തതെന്നാണ് പരാതി. എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് വിവരം എഫ്ബിഐയുടെ ബോസ്റ്റൺ വിഭാഗം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചു. ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ, ജാമ്യത്തിൽ വിട്ടു. കേസിൽ ഡോ.സുദീപ്ത കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ 90 ദിവസം ജയിൽശിക്ഷ ലഭിക്കും. ഇതിനു പുറമെ ഒരു വർഷത്തെ നല്ല നടപ്പും 5000 യുഎസ് ഡോളർ വരെ പിഴയും ലഭിച്ചേക്കാം.

മാസച്യുസെറ്റ്സിലെ കേംബ്രിജിൽ താമസിക്കുന്ന മുപ്പത്തിമൂന്നുകാരനായ സുദീപ്ത, 2022 മേയ് ഏഴിനാണ് ഹവായിയൻ എയർലൈൻസ് വിമാനത്തിൽ പെൺകുട്ടിക്കു മുന്നിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചത്. 14 വയസ്സുള്ള പെൺകുട്ടിക്കു മുന്നിൽ വസ്ത്രം മാറ്റിയ ഇയാൾ, സ്വയംഭോഗത്തിൽ ഏർപ്പെട്ടെന്നാണ് പരാതിയിലുള്ളത്. ഒരു വനിതാ സുഹൃത്തിനൊപ്പമാണ് ഡോ. സുദീപ്ത യാത്ര ചെയ്തിരുന്നത്. സംഭവം നടക്കുമ്പോൾ ഈ സുഹൃത്ത് സുദീപ്തയുടെ തോളിൽ തലചായ്ച്ച് ഉറങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

കഴുത്തുവരെ ഒരു പുതപ്പു കൊണ്ടു മൂടിയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ഇടയ്ക്ക് പുതപ്പ് താഴെ പോയപ്പോൾ സുദീപ്തയുടെ പാന്റ്സിന്റെ സിബ് ഊരി ലൈംഗികാവയവം പുറത്തിട്ട നിലയിലായിരുന്നു. അസ്വസ്ഥത തോന്നിയ പെൺകുട്ടി ഉടൻ സീറ്റ് മാറിയിരുന്നു. വിമാനം ബോസ്റ്റണിൽ എത്തിയ ഉടനെ, പെൺകുട്ടി കുടുംബാംഗങ്ങളോട് ഇക്കാര്യ പറഞ്ഞു. തുടർന്ന് കുടുംബം പരാതി നൽകി.

- Advertisement -

ഇതേക്കുറിച്ച് അധികൃതർ ചോദിച്ചപ്പോൾ, ‘അങ്ങനെയൊരു സംഭവം ഓർമിക്കുന്നില്ല’ എന്നായിരുന്നു സുദീപ്തോയുടെ മറുപടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week