CrimeNationalNews

മുത്തൂറ്റിലെ കോടികളുടെ കവര്‍ച്ചയ്ക്ക് പിന്നിലുള്ള ബുദ്ധിരാക്ഷസന്‍ 22 കാരന്‍

ഹൊസൂര്‍: മുത്തൂറ്റിലെ കോടികളുടെ കവര്‍ച്ചയ്ക്ക് പിന്നിലുള്ള ബുദ്ധിരാക്ഷസന്‍ കോളേജ് വിദ്യാര്‍ത്ഥിയായ 22 കാരന്‍. കവര്‍ച്ചയും രക്ഷപ്പെടലുമെല്ലാം വെറും 15 മിനിറ്റിനുള്ളില്‍. ശാഖയുടെ പ്രവത്തന രീതിയും അവിടേക്കുളള വഴികളുള്‍പ്പടെ എല്ലാം കൃത്യമായി പഠിച്ച് മാസങ്ങളെടുത്ത് റൂട്ട് മാപ്പടക്കം തയാറാക്കിയായിരുന്നു ഓപ്പറേഷന്‍. വിചാരിച്ചതുപോലെഎല്ലാം നടന്നു. വെറും പതിനഞ്ച് മിനിറ്റിനുള്ളില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സംഘത്തിന്റെ കൈയില്‍ എത്തിയത് ഇരുപത്തിയഞ്ചര കിലോ സ്വര്‍ണം.ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു ആസൂത്രണവും കൊളളയും രക്ഷപ്പെടലുമൊക്കെ.

മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശി രൂപ് സിംഗ് ഭാഗല്‍ എന്ന 22 കാരനാണ് കൊളളസംഘത്തിന്റെ നേതാവ്. ഇയാള്‍ക്ക് സ്വന്തമായി കൊളളസംഘം ഉണ്ടായിരുന്നു. കൊളളയടിക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തുന്നത് ഇയാളായിരുന്നു.വന്‍ കൊളളയ്ക്ക് ഏറ്റവും യോജിച്ച സ്ഥലം കണ്ടെത്താനായി ബംഗളൂരിലെത്തിയ രൂപ് സിംഗ് മൂന്നുമാസമാണ് ഇവിടെ തങ്ങിയത്. ഇതിനിടയിലാണ് കൊളളയ്ക്കായി ഹെസൂരിലെ മുത്തൂറ്റ് ശാഖ തിരഞ്ഞെടുത്തത്.

ശാഖയിലെത്തിയ രൂപ് സിംഗ് അവിടത്തെ സ്ഥിതിഗതികളൊക്കെ വ്യക്തമായി പഠിച്ചു. തുടര്‍ന്ന് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചു. റൂട്ട മാപ്പ് തയ്യാറാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഓപ്പറേഷന്‍ പരാജയപ്പെടാനിടയുളള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കി. മുന്‍ നിശ്ചയിച്ച പ്രകാരം മൂന്നു ബൈക്കുകളിലായി ആറു പേരാണ് കൊളളയ്ക്കായി ബാങ്കില്‍ എത്തിയത്. ഇതില്‍ രണ്ടുപേര്‍ക്ക് കാവല്‍ ഡ്യൂട്ടിയായിരുന്നു. നിറതോക്കുമായി ഇവര്‍ പുറത്ത് കാവല്‍ നിന്നു.. നാലുപേര്‍ ആയുധങ്ങളുമായി ബാങ്കിനുളളില്‍ കയറി. പിന്നെയെല്ലാം ഞൊടിയിടയ്ക്കുളളിലായിരുന്നു. രണ്ടുപേര്‍ ആയുധം കാട്ടി ജീവനക്കാരെ ബന്ദികളാക്കി. ശേഷിച്ചവര്‍ മാനേജറെകൊണ്ട് ലോക്കര്‍ തുറപ്പിച്ചു. എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയോടെ മാനേജര്‍ എല്ലാം അനുസരിച്ചു മിനിട്ടുകള്‍ക്കുളളില്‍ സ്വര്‍ണവും പണവും വാരിക്കൂട്ടി സംഘം വന്ന ബൈക്കുകളില്‍ തന്നെ മടങ്ങി.ഇതിനെല്ലാത്തിനും കൂടി വേണ്ടിവന്നത് വെറു 15 മിനിട്ടുമാത്രം.

കൊളളമുതലുമായി ബൈക്കില്‍ സഞ്ചരിക്കുന്നത് പിടിക്കപ്പെടാന്‍ എളുപ്പമായതിനാല്‍ തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയില്‍ ബൈക്കുകള്‍ ഉപേക്ഷിച്ചു. ഇവിടെ ഒരു ലോറിയും സുമോയും നേരത്തെ തന്നെ തയാറാക്കി നിറുത്തിയിരുന്നു. ലോറിയുടെ രഹസ്യ അറയിലേക്കു സ്വര്‍ണം മാറ്റി. ലോറിയും സുമോയും നേരെ ജാര്‍ഖണ്ഡിലേക്ക് പാഞ്ഞു.

സ്വര്‍ണം അടങ്ങിയ ബാഗുകളിലുണ്ടായിരുന്ന ജി പി എസ് സംവിധാനമാണ് കൊളളസംഘത്തിനെ കുടുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button