കോട്ടയം:ഏറ്റുമാനൂരിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് വൻ മോഷണം.നാലു ലക്ഷം രൂപ കവർന്നു.പാറോലിക്കൽ – അതിരമ്പുഴ റെയിൽവേ ഗേറ്റ് റോഡിന് സമീപം ബാബു മൻസിലിൽ ഹഫീസിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഹഫീസും,ഭാര്യയും എറണാകുളത്തുള്ള വീട്ടിൽ പോയ സമയത്താണ് മോഷണം.വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടുകൂടി എറണാകുളത്ത് പോയ ഇവർ ഇന്ന് വൈകുന്നേരം നാലു മണിയോടു കൂടി തിരികെ പാറോലിക്കലിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
- Advertisement -
- Advertisement -
വീടിൻ്റെ മുൻവശത്തെ കതക് കുത്തിത്തുറന്നു അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന നാലുലക്ഷം രൂപ കവർന്നതായാണ് വീട്ടുകാർ പറയുന്നത്.ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

