24 C
Kottayam
Thursday, June 4, 2026

ചിറ്റൂരിൽ വൻ സ്പിരിറ്റു വേട്ട; പിടികൂടിയത് 446 ലിറ്റര്‍ സ്പിരിറ്റും, പിക്കപ്പ് വാനില്‍ സൂക്ഷിച്ച 360 ലിറ്റര്‍ കള്ളും; രണ്ട് പേർ പിടിയിൽ

Must read

ചിറ്റൂര്‍: ചിറ്റൂര്‍ എക്സൈസ് സര്‍ക്കിളും പാലക്കാട് എക്സൈസ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച വന്‍ അളവിലെ സ്പിരിറ്റും കള്ളും പിടികൂടി. പെരുമാട്ടി മല്ലന്‍ചള്ള സ്വദേശിയായ നാനേഷ് (32), കോരയാര്‍ചള്ള സ്വദേശി എ. രാധാകൃഷ്ണന്‍ (40) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍നിന്ന് 446 ലിറ്റര്‍ സ്പിരിറ്റും, പിക്കപ്പ് വാനില്‍ സൂക്ഷിച്ച 360 ലിറ്റര്‍ കള്ളും പിടികൂടി.

രഹസ്യവിവരത്തെ തുടര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ എക്സൈസ് സംഘം നാനേഷിന്റെ വീട്ടില്‍ എത്തി പരിശോധന നടത്തിയത്. വീട്ടിനോട് ചേര്‍ന്ന് നിര്‍ത്തിയിരുന്ന വാനില്‍ കള്ള് സൂക്ഷിച്ചിരുന്നതും, വീടിനകത്ത് 15 കന്നാസുകളിലായി സ്പിരിറ്റ് ഉള്ളതായും കണ്ടെത്തി.

- Advertisement -

പുലര്‍ച്ചെ തുടങ്ങിയ റെയ്ഡില്‍ ചിത്തൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വി. രജനീഷ് നേതൃത്വം വഹിച്ചു. പാലക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത്തും അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജിഷു ജോസഫും ഉള്‍പ്പെടെ പ്രിവന്റീവ് ഓഫീസര്‍മാരായ സുജീഷ്, മധുസൂദനന്‍, ടി.സി. സജീവ്, എം. ജോസ് പ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

- Advertisement -

നാനേഷ് ചെത്തുതൊഴിലാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, രാധാകൃഷ്ണന്‍ കൊല്ലം ശാസ്താംകോട്ട ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ട ഷാപ്പിന്റെ ലൈസന്‍സിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാവേലിക്കര ഗ്രൂപ്പ് നാല് ഉള്‍പ്പെടെയുള്ള ഷാപ്പുകളിലേക്ക് പോകുന്ന കള്ളില്‍ കലര്‍ത്താനാണ് ഈ സ്പിരിറ്റ് സൂക്ഷിച്ചതെന്നുമാണ് ഇരുവരുടെയും മൊഴി.

- Advertisement -

സ്പിരിറ്റിന്റെ ഉറവിടം സംബന്ധിച്ചും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന കാര്യവും അന്വേഷിക്കുകയാണ് എന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week