KeralaNews

തിരുവനന്തപുരത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി.

പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ചില പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യമിട്ട് നീങ്ങുകയും ചെയ്തു. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. എംഎല്‍എ ശബരിനാഥിന്റെ നേതൃത്വത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button