ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ നിര്‍ദേശം നല്‍കി. മേഖലയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന രംഗത്തിറങ്ങിയിട്ടുണ്ട്. ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. അളകനന്ദ നദിയുടെ തീരത്തുള്ളവരോടും ഒഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളപ്പാച്ചിലില്‍ ഋഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News