കൊൽക്കത്ത   വിമാനത്താവളത്തിൽ വൻ തീപിടുത്തം, ആളുകളെ ഒഴിപ്പിച്ചു

കൊൽക്കത്ത: കൊൽക്കത്ത  നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

ഫയര്‍ഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News