ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇരുപതോളം പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. മുന്നൂറോളം പേര്‍ക്ക് പരിക്കുണ്ട്. തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള വെസ്റ്റ് ജാവ പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്.
നിലവില്‍ 46 പേര്‍ മരിച്ചതായും മുന്നൂറോളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതായും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും കൂടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പരിക്കേറ്റവരില്‍ കൂടുതല്‍ പേരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരാണ്. ഇവരെ പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും പരിക്കുകള്‍ സാരമായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.