കൊച്ചി: എറണാകുളം പറവൂരിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ് പൊലീസിന്റെ പിടിയിലായത്. വിപണിയിൽ 70 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പാർക്ക് ചെയ്ത കാറിൽ നിന്ന് എംഡിഎംഎ പിടികൂടുകയായിരുന്നു. സിനിമാ ഷൂട്ടിങ്ങിനായി വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇവരുടെ ഇടപാട്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.6 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർ മുല്ലക്കോട് സ്വദേശിനിയായ യുവതി എക്സൈസ് കസ്റ്റഡിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് 29കാരി നിഖില അറസ്റ്റിലായത്.
‘ബുള്ളറ്റ് ലേഡി’ എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത്, പി സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക എ.വി, (പയ്യന്നൂർ റെയിഞ്ച്), ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.
കൊല്ലം ചടയമംഗലത്തുനിന്നും 665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റ് ചാരായവും പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് മാങ്കോട് സ്വദേശി അൻസാരി താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് 665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റ് ചാരായവും, വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തത്. വിവിധതരം പഴങ്ങളും ആയുർവേദ മരുന്നുകളും ചേർത്ത് ചാരായം വാറ്റി, കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ, സ്കൂട്ടറിൽ കൊണ്ടുനടന്ന് ഇയാൾ കച്ചവടം ചെയ്തിരുന്നു.
ചടയമംഗലം റെയിഞ്ച് പ്രിവന്റ്റീവ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർമാരായ മോഹൻരാജ്, ഉണ്ണികൃഷ്ണൻ ജി, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ, സി.എൽ,ഷൈജു, ശ്രേയ