34.4 C
Kottayam
Wednesday, April 24, 2024

ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും! പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

Must read

യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും. വരുമാനം വര്‍ധിപ്പിക്കുന്നതിനെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെ പുതിയ ആശയം നടപ്പാക്കുന്നത്. യാത്രചെയ്യുന്ന സമയം ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയില്‍വെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന രാജ്യത്തെ 39 ട്രെയിനുകളിലാണ് ഈ സൗകര്യം നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡെറാഡൂണ്‍ ഇന്‍ഡോര്‍ എക്‌സ്പ്രസ് (14317), ന്യൂ ഡല്‍ഹി -ഇന്‍ഡോര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12416), ഇന്‍ഡോര്‍ അമൃത്സര്‍ എക്‌സ്പ്രസ് (19325) എന്നീ ട്രെയിനുകളിലുള്‍പ്പടെ ഈ സേവനം യാത്രക്കാര്‍ക്ക് ലഭ്യമാകും.
ഗോള്‍ഡ് വിഭാഗം, ഡയമണ്ട് വിഭാഗം, പ്ലാറ്റിനം വിഭാഗം എന്നിങ്ങിനെ 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകള്‍. പശ്ചിമ റെയില്‍വെയുടെ കീഴില്‍ വരുന്ന വെത്ലാം ഡിവിഷനാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. വരുന്ന 20 ദിവസത്തിനുള്ളില്‍ ആരംഭിക്കുന്ന സേവനം രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ കോച്ചുകളില്‍ലഭ്യമാകും.
മൂന്ന് മുതല്‍ അഞ്ച് വരെ മസാജ് പ്രൊവൈഡര്‍മാര്‍ ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒപ്പം യാത്ര ചെയ്യും. ഇവര്‍ക്കായി റെയില്‍വെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. ടിക്കറ്റിലൂടെയുള്ള വരുമാനത്തിന് പുറമേ കൂടുതല്‍ വരുമാന വര്‍ദ്ധനവിനായി സോണുകളോടും റെയില്‍വെ ഡിവിഷനുകളോടും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ റെയില്‍വെ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week