ഭാര്യയെ കൊലപ്പെടുത്തി, ഭ‍ർത്താവ് ഫോർട്ട് കൊച്ചിയിൽ ജങ്കാറിൽ നിന്ന് ചാടി മരിച്ചു( വീഡിയോ)

കൊച്ചി : ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിള്ളിശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടികൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്ത് നിന്ന് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും തുട‌ർന്നാണ് കൃത്യം നടത്തി ശശി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം.

ഫോർട്ട് കൊച്ചി-വൈപ്പിൻ റോ റോ സർവ്വീസ് ജങ്കാറിൽ നിന്നും രാവിലെ ആറരയോടെയാണ് ശശി കായലിലേക്ക് ചാടിയത് ഇതിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്തു വന്നിരുന്നു..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News