തിരുവന്തപുരം: പി.വി. അൻവർ എം.എൽ.എ.യുടെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പോലീസിൽ വൻ അഴിച്ചു പണി. ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മലപ്പുറം എസ്.പി. എസ് ശശിധരനെ മാറ്റാനും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും.
പരാതിക്കാരിയോട് ദുരുദ്ദേശപരമായി പെരുമാറിയതിന് പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.വി. മണികണ്ഠനെ സസ്പെൻഡ് ചെയ്തു. താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിക്കും സ്ഥലംമാറ്റം. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്കാണ് ബെന്നിയെ സ്ഥലം മാറ്റിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News