കാസര്‍കോട്ട് ആസിഡ് കുടിച്ച് ദമ്പതിമാരും മകനും മരിച്ചു; മറ്റൊരു മകൻ ചികിത്സയില്‍

കാസര്‍കോട്: അമ്പലത്തറയില്‍ ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യ. ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. അമ്പലത്തറ പറക്കളായി സ്വദേശികളായ ഗോപി(60), ഭാര്യ ഇന്ദിര (57), മകന്‍ രഞ്ജേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ് അതീവഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെയാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിയുന്നത്. സാമ്പത്തികപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമികവിവരം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന ആസിഡ് ഉപയോഗിച്ചാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News