30.9 C
Kottayam
Friday, October 18, 2024

കുട്ടനാട്ടിൽ സിപിഎമ്മിൽനിന്ന് വീണ്ടും കൂട്ടരാജി

Must read

ആലപ്പുഴ: വിഭാഗീയത രൂക്ഷമായിത്തുടരുന്ന കുട്ടനാട്ടില്‍ സി.പി.എമ്മില്‍നിന്ന് വീണ്ടും കൂട്ടരാജി. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കി. ഒരു മാസത്തിനിടെ 250 പേരാണ് കുട്ടനാട്ടില്‍ പാര്‍ട്ടി വിട്ടത്.

ഏരിയ നേതൃത്വവുമായുള്ള ഭിന്നതയാണ് പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും കൂട്ടരാജിയിലേക്ക് നയിച്ചത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് രാജിക്കത്ത് നല്‍കിയത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് 60 പേര്‍ നേരത്തേ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെ മുപ്പതിലേറെപ്പേരും രാജിക്കത്ത് നല്‍കി.

കുട്ടനാട്ടിലെ പാര്‍ട്ടി നേതൃത്വത്തിനിടയില്‍ വലിയ തോതിലുള്ള വിഭാഗീയത കഴിഞ്ഞ കുറെ മാസങ്ങളായി തുടരുകയാണ്. കഴിഞ്ഞ സമ്മേളനത്തോടെയാണ് ഇതിന് തുടക്കമിട്ടത്. തുടര്‍ന്ന് ഓരോ ഘട്ടത്തിലും അത് വഷളായിക്കൊണ്ടിരുന്നു. വിഷയാധിഷ്ഠിതമായി ഓരോ പ്രശ്‌നങ്ങളിലും രണ്ടു വിഭാഗമായി നിന്ന് പോരിടുകയാണ് അംഗങ്ങള്‍. ഇതിനു പിന്നാലെ നേതൃത്വം കര്‍ശനമായ നിലപാടിലേക്ക് നീങ്ങി. ഇത് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു.

അതേസമയം പാര്‍ട്ടി നേതൃത്വത്തില്‍നിന്നുള്ള കൂട്ടരാജി സംസ്ഥാന-ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ വ്യാഴാഴ്ച അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് രാജി നല്‍കിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ...

സരിന് പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര...

Gold Price Today:സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്;എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് 1720 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80 രൂപ കൂടി വര്‍ധിച്ചാല്‍ 58,000...

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

Popular this week