24.1 C
Kottayam
Sunday, June 7, 2026

വിവാഹ വീട്ടിൽ കൂട്ടക്കൊല, നവദമ്പതികളടക്കം അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

Must read

ആഗ്ര: ഉത്തർപ്രദേശിനെ ഞെട്ടിച്ച് വിവാഹ വീട്ടിൽ കൂട്ടക്കൊലപാതകം. മെയിൻപുരി ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണസംഭവം. നോയിഡയിലെ കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുന്ന 28 കാരനായ യുവാവാണ് തന്റെ ഇളയ സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിലേക്കെത്തിയതും നവദമ്പതികളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയതും.

സംഭവത്തിന് ശേഷം ഇയാൾ വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കിഷൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോകുൽപുര അർസര ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. 28കാരനായ ശിവ് വീർ യാദവാണ് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയത്.

സഹോദരൻ സോനു, ഭാര്യ സോണി (20), രണ്ടാമത്തെ സഹോദരൻ ഭുള്ളൻ (25), ഭാര്യാസഹോദരൻ സൗരഭ് (23), സുഹൃത്ത് ദീപക് കുമാർ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.

- Advertisement -

വെള്ളിയാഴ്ച വൈകുന്നേരം ഇറ്റാവ ജില്ലയിൽ നിന്ന് സോനുവിന്റെ വിവാഹച്ചടങ്ങിന് ശേഷം മടങ്ങിയെത്തി അതിഥികളെല്ലാം ഉറങ്ങാൻ പോയി. പുലർച്ചെ രണ്ട് മണിയോടെ ശിവ് തന്റെ കുടുംബാംഗങ്ങളെ കോടാലി കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ബന്ധുക്കളിൽ ഒരാളായ ജയകേഷ് യാദവ് പറഞ്ഞു.

- Advertisement -

അക്രമിയുടെ ഭാര്യയുൾപ്പെടെ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 20 ദിവസം മുമ്പ് പ്രതി വീട്ടിൽ വന്നിരുന്നുവെന്നും സഹോദരന്റെ വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ സന്തോഷവാനായിരുന്നില്ലെന്നും ഗ്രാമീണൻ പറഞ്ഞു.

സംഭവത്തിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ആഗ്ര സോൺ), രാജീവ് കൃഷ്ണ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ആഗ്ര റേഞ്ച്) ദീപക് കുമാർ എന്നിവർ ഗ്രാമത്തിലെത്തി അന്വേഷണത്തിന് ഉത്തരവിട്ടു.

- Advertisement -

ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അതേസമയം, കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week