25.6 C
Kottayam
Sunday, November 17, 2024
test1
test1

കിടിലന്‍ മേക്കോവറിൽ ഹണി റോസിന്റെ മാസ്സ് എൻട്രി; വൈറൽ വീഡിയോ കാണാം

Must read

തിരുവനന്തപുരം:മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളായ ഹണി റോസ് സോഷ്യൽ മീഡിയയിലും ഏറെ സജീവമായി നിൽക്കുന്ന താരമാണ്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകരുമായി പങ്കു വെക്കാറുള്ള ഈ നടി ഏറ്റവും പുതിയതായി പങ്കു വെച്ച ഒരു വീഡിയോ ഇപ്പോൾ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. താൻ പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ നിന്നുള്ള തന്റെ വീഡിയോയാണ് ഹണി പങ്കുവെച്ചിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ ഏറെ സുന്ദരിയായാണ് ഹണി റോസിനെ ഇതിൽ കാണാൻ സാധിക്കുക. വെളുത്ത ഷർട്ടും പൂക്കൾ നിറഞ്ഞ ഡിസൈനുള്ള പാന്റ്സും ധരിച്ചാണ് ഹണി റോസ് ഈ പരിപാടിയിൽ പങ്കെടുത്തത്. വേദിയിലേക്ക് കയറുകയും ആരാധകരുമായി സംസാരിക്കുകയും ചെയ്യുന്ന ഹണി റോസിന് വലിയ വരവേൽപ്പാണ് ലഭിച്ചതെന്നും ഈ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്.

ഹീൽ എന്ന ബ്രാൻഡിന്റെ പ്രചാരണാർത്ഥമാണ് തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടന്ന ഈ പൊതുപരിപാടിയിൽ ഹണി റോസ് പങ്കെടുത്തത്. ലുലു ടീമുമായി തനിക്കു അടുത്ത ബന്ധമാണെന്നും കൊച്ചി ലുലു മാളിൽ എപ്പോഴും തന്നെ കാണാമെന്നും ഹണി റോസ് പറയുന്നു.

മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് വി.കെ. പ്രകാശിന്റെ സംവിധാന മികവിലൊരുങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ്. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള ഹണി റോസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ജയ് നായകനായ പട്ടാംപൂച്ചി എന്ന തമിഴ് ചിത്രവും മോഹൻലാൽ- വൈശാഖ് ടീം ഒരുക്കിയ മോൺസ്റ്റർ എന്ന മലയാള ചിത്രവുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ്...

സിക്‌സടിച്ച പന്ത്‌കൊണ്ട്‌ പൊട്ടിക്കരഞ്ഞ് യുവതി, നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍; കയ്യടി നേടി മലയാളി താരം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും സഹിതം 56 പന്തുകളില്‍ പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്....

നവംബര്‍ 20ന് മദ്യം ലഭിക്കില്ല, ബാറുകളും അടച്ചിടും; തീരുമാനം പ്രഖ്യാപിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍

ബംഗളൂരു: നവംബര്‍ 20ന് (ബുധനാഴ്ച) സംസ്ഥാനത്ത് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് അറിയിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്റേതാണ് തീരുമാനം. അന്നേ ദിവസം ബാറുകളും തുറക്കില്ലെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍...

'മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു'; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.