KeralaNews

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; മരിച്ചത് 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്. 

മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി. മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് ആശുപത്രി അധികൃതർ. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറയുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രം​ഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker