30 C
Kottayam
Monday, June 15, 2026

മറുനാടന്‍ എഡിറ്റര്‍ ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണം; ഹൈക്കോടതി ഇടക്കാല ഉത്തരവ്

Must read

തിരുവനന്തപുരം: ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി. ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം.

തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റർ ചെയ്യുന്നുവെന്നും നോട്ടീസ് നൽകാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പൊലീസിനോട് എതിർസത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സമയം അനുവദിച്ചു.

ഇതുവരെ ഉള്ള കേസുകൾക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തുടർന്നു രജിസ്റ്റർ ചെയ്യുന്ന കേസുകൾ അപ്പോൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ ഷാജനെതിരായ പരാതിക്കാന്‍ പി.വി.ശ്രീനിജന്‍ എം.എല്‍.എയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട്‌ കെ പി സിസി സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആന്റോ ജോസഫിനെതിരെ കെപിസിസി വൈസ് പ്രസിഡൻറ് വിപി സജീന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇടത് എംഎൽഎ പിവി ശ്രീനിജനിൽ നിന്ന് പണം വാങ്ങിയത് ആന്റോ ജോസഫാണെന്ന് വിപി സജീന്ദ്രൻ ആരോപിച്ചു.

- Advertisement -

ആന്റോ ജോസഫും പിവി ശ്രീനിജനും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിരിക്കുന്നുവെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് അറിയാമായിരുന്നുവെന്നും ഇത് പുറത്താകാതെ ഇരിക്കാനാണ് ശ്രീനിജൻ ഷാജനെതിരെ നിയമനടപടിയുമായി നീങ്ങിയതെന്നും വിപി സജീന്ദ്രൻ പറഞ്ഞു. 

- Advertisement -

സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയക്ക് അറിയാമായിരുന്നു. അദ്ദേഹം ഇക്കാര്യത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നു. കണക്കുകൾ പുറത്തുവിടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. പിന്നീട് അദ്ദേഹം ഒളിവിൽ പോവുകയും കോടതിയിൽ കേസെത്തുകയുമായിരുന്നു.

ഇതെല്ലാം ഇനിയും പുറത്തുവരും. ഒന്നും ഒളിച്ചുവെക്കാനാവില്ല. പിവി ശ്രീനിജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കണം. സ്പോർട്സ് കൗൺസിൽ കുട്ടികളെ എന്ത് കുറ്റം ചെയ്തിട്ടാണ് ഗേറ്റ് അടച്ചിട്ട് പുറത്ത് നിർത്തിയത്? ഇങ്ങനെ പെരുമാറാൻ സ്പോർട്സ് കൗൺസിൽ ആരുടെയും കുടുംബസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുള്ള ആളാണ് മമ്മൂക്ക' എന്ന് പിഷാരടി; എംഎൽഎ ആയി ജീവിക്കാൻ ഭയങ്കര പാടാണെന്ന് മമ്മൂട്ടിയുടെ കൗണ്ടർ; പ്രിയ താരങ്ങളുടെ സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലണ്ടൻ: മമ്മൂട്ടിയും രമേഷ് പിഷാരടിയും വീണ്ടും ഒരു വേദിയിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇത്തവണ ഒരു പ്രത്യേകതയുണ്ട്, വെറുമൊരു നടനായല്ല, പാലക്കാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച ‘എംഎൽഎ’ എന്ന പുതിയ...

ന്യൂയോര്‍ക്ക് നിക്ക്‌സിന്റെ ചരിത്രവിജയത്തിന് പിന്നാലെ നഗരത്തില്‍ അക്രമം; പതിനേഴുകാരന് വെടിയേറ്റു

ന്യൂയോര്‍ക്ക് : എന്‍ബിഎ ചാമ്പ്യന്‍ഷിപ്പ് നേടിയ ന്യൂയോര്‍ക്ക് നിക്ക്‌സിന്റെ ആഘോഷങ്ങള്‍ക്കിടെ ടൈംസ് സ്‌ക്വയറിന് സമീപമുണ്ടായ വെടിവെപ്പില്‍ 17 വയസ്സുകാരന് കാലിന് വെടിയേറ്റു. കൂടാതെ,വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആരാധകരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന അഞ്ച് സ്‌കൂള്‍...

ടി20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; പാക്കിസ്ഥാനെ 64 റൺസിന് തകർത്തു; ദീപ്തി ശർമയ്ക്ക് അഞ്ച് വിക്കറ്റും ചരിത്ര റെക്കോർഡും

എഡ്ജ്ബാസ്റ്റൺ: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ പാക്കിസ്ഥാനെ 64 റൺസിന് തകർത്തുവിട്ട് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനെ...

നടി ഗൗതമി എഐഎഡിഎംകെ വിട്ടു;രാഷ്ട്രീയപരമായ മറ്റ് ആഗ്രഹങ്ങളില്ലെന്ന് വിശദീകരണം

ചെന്നൈ: നടി ഗൗതമി അണ്ണാ ഡിഎംകെ നിന്നും രാജിവച്ചു. ജനസേവനത്തിലും പൊതുജനക്ഷേമ പ്രവർത്തനങ്ങളിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നാണ് രാജിവച്ച ഗൗതമി പാർട്ടിയെ അറിയിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി...

കളിയുടെ അവസാന മിനിട്ടിൽ ജപ്പാൻ്റെ ബുള്ളറ്റ് ഹെഡർ; നെതർലൻഡ്‌സിനെ സമനിലയിൽ പിടിച്ച് ഏഷ്യൻ കരുത്തൻമാർ

ഡാലസ്: ആദ്യ പകുതിയിൽ താരതമ്യേന വിരസമായ ശേഷം രണ്ടാം പകുതിയിൽ ചൂടുപിടിച്ച മത്സരത്തിൽ നെതർലൻഡ്‌സിനെതിരേ സമനില പൊരുതിനേടി ജപ്പാൻ. രണ്ടു തവണ പിന്നിൽപ്പോയ ശേഷം തിരിച്ചടിച്ചാണ് ജപ്പാൻ സമനിലയുമായി മടങ്ങിയത്. ഇരു ടീമും...

Popular this week