KeralaNews

ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: ഒളിച്ചോടി‌യ കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ നാല് വയസുള്ള കുഞ്ഞിന്റെ അമ്മ കുറുവങ്ങാട് സ്വദേശിനി റിൻസി (29), മലപ്പുറം പുളിക്കൽ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകൻ മുഹമ്മദ് നിസാർ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

സെപ്റ്റംബർ 24നാണ് കുറുവങ്ങാട്ടെ ഇൻഡസ്ട്രീയൽ വർക്കറായ പ്രസാദിൻ്റെ ഭാര്യ റിൻസിയെയും നാല് വയസുള്ള കുട്ടിയെയും കാണാതായത്. പെരിന്തൽമണ്ണ പൊലീസ് കഴിഞ്ഞ 10ന് റിൻസിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാർജ് ചെയ്ത മിസ്സിങ്ങ് കേസിലെ റിൻസിയാണെന്ന് വ്യക്തമാകുന്നത്. 

തുടർന്ന് കൊയിലാണ്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് 11ന് കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. കോടതിയിൽ നിന്നു കാമുകൻ  മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിൻസി. ചൈൽഡ് ലൈനിലാക്കി കുട്ടിയെ ഭർത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

പിന്നാലെയാണ് റിൻസിയെയും നിസാറിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതനായ നിസാറും ഭർത്തൃമതിയായ റിൻസിയും നാല് വർഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ്. റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസ് നിലവിലുണ്ടെന്നു പൊലീസ് വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button