29.4 C
Kottayam
Saturday, June 6, 2026

ഭർത്താവിന് ഓ.സി.ഡിയുണ്ടെന്ന് അറിയാതെയാണ് വിവാഹം കഴിച്ചത്; പണിപാളിയെന്ന് മനസിലായത് അപ്പോഴാണ്: നിത്യ പറയുന്നു

Must read

കൊച്ചി:മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിൽ ബസന്തി എന്ന കഥാപാത്രമായി എത്തിയാണ് നിത്യ ദാസ് മലയാളികളുടെ ഹൃദയം കവർന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട താരമായി നിത്യ നിലകൊള്ളുന്നത് ആ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ്.

ഈ പറക്കും തളികയ്ക്ക് ശേഷം നിത്യ ദാസ് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും താരത്തെ അറിയുന്നത് ബാസന്തി ആയിട്ടാണ്. വിവാഹ ശേഷം സിനിമയിൽ നിന്നൊക്കെ വിട്ടു നിന്ന താരം പിന്നീട് സീരിയലിലൂടെ അഭിനയത്തിലേക്ക് വന്നിരുന്നു. എന്നാൽ പിന്നീട് അതിൽ നിന്നും ബ്രേക്ക് എടുത്തു. ഇപ്പോഴിതാ, 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.

- Advertisement -
nithya das

- Advertisement -

പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ നിത്യ ഈയിടെ നൽകിയിരുന്നു. കഴിഞ്ഞ ദിവസം കൗമുദി മൂവീസിന് നൽകിയ നിത്യയുടെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചുമൊക്കെയാണ് നിത്യ സംസാരിച്ചത്. പഞ്ചാബിയായ അരവിന്ദ് സിംഗ് ജങ്‌വാളിനെയണ് നിത്യ വിവാഹം ചെയ്തത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്നു അരവിന്ദ്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മത പ്രകാരം പിന്നീട് വിവാഹവും നടന്നു.

- Advertisement -

എന്നാൽ ഭർത്താവ് ഒ.സി.ഡി പ്രശ്‌നമുള്ള ആളായിരുന്നവെന്ന് കല്യാണത്തിന് മുമ്പ് തനിക്കറിയില്ലായിരുന്നു എന്ന് പറയുകയാണ് നിത്യ ഇപ്പോൾ. ഭർത്താവിന് എല്ലാം വൃത്തിയായി സൂക്ഷിക്കണമെന്നത് നിർബന്ധമാണെന്നും അതൊക്കെ ചെയ്യുന്നത് കണ്ടിട്ടാണ് വിവാഹം കഴിച്ചതെന്നും നിത്യ പറയുന്നു. എന്നാൽ അത് ഒ.സി.ഡിയുടെ ഭാഗമാണെന്ന് വിവാഹം കഴിഞ്ഞാണ് തനിക്ക് മനസിലായതെന്നും ഇപ്പോൾ ഭർത്താവിനെ പോലെ താനും മാറിയെന്നും നിത്യ പറയുന്നു. നിത്യയുടെ വാക്കുകൾ ഇങ്ങനെ.

ഇന്റർവ്യൂയിൽ പലതും തുറന്ന് പറയുന്നത് കൊണ്ട് വീട്ടിൽനിന്ന് നല്ല ചിത്ത കേൾക്കാറുണ്ട്. എല്ലാവരുടെയും വിചാരം ഭർത്താവിനെ കുറിച്ച് ഞാൻ വളരെ മോശമായിട്ടാണ് പറയുന്നതെന്നാണ്. അങ്ങനെയല്ല. ഞാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതൊക്കെ സത്യമാണ്. ഞാൻ നല്ല കാര്യങ്ങളാണ് പറയുന്നത്. പക്ഷെ ആളുകൾ അതിനെ എടുക്കുന്ന രീതി വേറെയാണെന്ന് നിത്യ പറയുന്നു.

ഏതോ ഒരു അഭിമുഖത്തിൽ എന്റെ ഭർത്താവ് എല്ലാം വൃത്തിയാക്കി വെക്കുമെന്ന് ഞാൻ പറഞ്ഞു. അതിന് ഏതോ സിനിമയിൽ ജയറാമേട്ടൻ ഭാര്യ വരുന്നത് അറിഞ്ഞിട്ട് പണിക്കാരെ വെച്ച് വീട് ക്ലീൻ ചെയ്യുന്ന ട്രോൾ ഒക്കെ വെച്ച് കളിയാക്കിയത് കണ്ടു. ഞാൻ പറഞ്ഞത് സത്യമാണ്. അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം അത് അറിയാം. അദ്ദേഹത്തിന്റെ ഒരു ക്വാളിറ്റിയാണ് പറഞ്ഞതെന്ന് നിത്യ കൂട്ടിച്ചേർത്തു.

nithya das

ഭയങ്കര വൃത്തിയാണ്. ഒ.സി.ഡി ആണെന്നൊക്കെ പറയാം. അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മാറി. ഇപ്പോൾ വീട് ക്ലീൻ ആയിട്ട് ഇരുന്നില്ലേൽ എനിക്കും ഭയങ്കര ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന് ഒ.സി.ഡി ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തുകൊണ്ടാണ് ഒരു മലയാളിയെ വിവാഹം ചെയ്യാതെ പുറത്ത് നിന്ന് വിവാഹം ചെയ്തതെന്ന് എല്ലാവരും എന്നോട് ചോദിച്ചിരുന്നു.

എന്റെ വീട്ടിൽ എന്റെ അച്ഛനേക്കാളും എല്ലാം അടക്കിവെക്കുന്നത് അമ്മയാണ്. അച്ഛൻ ഓരോ തവണ കഴിച്ചിട്ട് അതേപോലെ വെച്ച് പോകും. ഞാൻ കണ്ട ഇവിടെ ഉള്ളവരൊക്കെ ഇതുപോലെയാണ്. പക്ഷെ എന്റെ ഭർത്താവിന് എല്ലാം വൃത്തിയായും ചിട്ടയായിട്ടും ഇരിക്കണം.

അപ്പോൾ ഞാൻ വിചാരിച്ചു കല്യാണം കഴിച്ചാൽ എല്ലാ എളുപ്പമായിരിക്കുമെന്ന്, കാരണം നമുക്ക് പണിയൊക്കെ ഒന്ന് കുറഞ്ഞ് കിട്ടുമല്ലോ. പക്ഷെ ഇത് ഒ.സി.ഡിയാണെന്ന് ഞാൻ അറിഞ്ഞില്ല. പിന്നെയാണ് മനസിലായത് പണിപാളി എന്ന്, നിത്യ ദാസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week