25.5 C
Kottayam
Friday, June 5, 2026

വിവാഹിതയായ സ്ത്രീ സുഹൃത്ത് ഗർഭിണിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു; വീ‍ഡിയോ ഷൂട്ട് ചെയ്ത് യുവാവിന്റെ ആത്മഹത്യ

Must read

ലഖ്നൗ: താനെയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ. വിവാഹിതയായ തന്റെ സ്ത്രീ സുഹൃത്തിന്റെ ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയാണ് യുവാവിന്റെ മരണം. അൽതാഫ് എന്നയാളാണ് മരിച്ചത്. ഒരു കയ്യില്‍ ഇരുന്ന് മറ്റേ കൈകൊണ്ട് വിഷം കഴിക്കുന്നതുമായ രംഗങ്ങളാണ് വീഡിയോയിലുള്ളതെന്ന് ഉന്നാവോ പൊലീസ് പറഞ്ഞു. പെണ്‍സുഹൃത്ത് ഗര്‍ഭിണിയാണെന്ന് പറഞ്ഞാണ് ഭീഷണിയെന്നാണ് വീഡിയോയില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് ആത്മഹത്യ ചെയ്ത യുവാവിന്റെ സ്വദേശം. 

താനെയിൽ തയ്യൽക്കാരനായിട്ടായിരുന്നു അല്‍താഫ് നേരത്തെ ജോലി ചെയ്തിരുന്നത്. എന്നാല്‍ അമ്മയുടെ മരണ ശേഷം അല്‍ത്താഫിനോട് ഉന്നാവോയില്‍ ജോലി ചെയ്ത് താമസിക്കാന്‍ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ അയൽപക്കത്തെ വിവാഹിതയായ സ്ത്രീയുമായി ഇയാള്‍ക്ക് സൗഹൃദമുണ്ടായിരുന്നുവെന്നും വീട്ടുകാർ അറിഞ്ഞപ്പോൾ ശാസിച്ച് താനെയിലേക്ക് തിരിച്ചയച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. 

- Advertisement -

അല്‍ത്താഫ് പോയ ശേഷവും പെണ്‍സുഹൃത്ത് വീഡിയോ കോള്‍ ചെയ്യുകയും ഗര്‍ഭിണിയാണെന്ന് പറയുകയും ചെയ്യുമായിരുന്നു. ഇത് പറഞ്ഞ് പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പണം ആവശ്യപ്പെടുമായിരുന്നു. കള്ളക്കേസ് നല്‍കുമെന്നും ജയില്‍ ശിക്ഷ വരെ ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്യാന്‍ അല്‍ത്താഫ് നിർബന്ധിതനാവുകയായിരുന്നുവെന്ന് അൽതാഫിൻ്റെ സഹോദരി രേഷ്മ പറഞ്ഞു.

- Advertisement -

എന്നാല്‍ താനെയിലേക്ക് തിരിച്ചു പോയിട്ടും തന്നെ അല്‍ത്താഫ് വീഡിയോ കോള്‍ ചെയ്ത് ശല്യപ്പെടുത്തുമായിരുന്നുവെന്നും മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും സ്ത്രീ സുഹൃത്ത് പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്നും അന്വേഷണം പുരോഗമിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week