കോട്ടയം: വാഗമണ്ണിൽ നടന്ന വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.ചടങ്ങിൽ വെച്ച് കല്യാണം വേണ്ടെന്ന് പറഞ്ഞ വിവാഹത്തിൽ നിന്ന് ഒഴിവായ യുവതിയെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിയ്ക്കുന്നത്
മാലേത്ത് പ്രതാപചന്ദ്രൻ ഫേസ് ബുക്കിൽ ഇങ്ങനെ കുറിയ്ക്കുന്നു
ഈ വീഡിയോ പ്രചരിയ്ക്കുന്നുണ്ട്.ഇത് മനസമ്മത ചടങ്ങിന്റേതല്ല…കല്യാണ ചടങ്ങിന്റേതാണ്.
വാഗമണ്‍ സ്വദേശിയാണ് ആ യുവാവ്.അവര്‍ രണ്ട് മക്കളായിരുന്നു..ആ യുവാവിന്റെ സഹോദരി രണ്ട് വര്‍ഷംമുമ്പ് മരിച്ചുപോയി..ആ ദുഃഖത്തില്‍നിന്നും ഇനിയും ആ കുടുംബം കരകയറിയിട്ടില്ല.അത്രക്ക് പ്രാണനായിരുന്നു ആ യുവാവിന് സഹോദരി..
വീണ്ടും താങ്ങാനാവാത്ത ദുഃഖം ആ കുടുംബത്തിന് ഒരു പെണ്‍കുട്ടി കാരണമുണ്ടായി…ക്രൈസ്തവ ആചാര പ്രകാരം മനസമ്മതം നടക്കണം വിവാഹത്തിന്…അന്ന് പറയാമായിരുന്നു ഈ കുട്ടിക്ക്…ആ മനസമ്മതം വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായിരുന്നെങ്കില്‍ ഒരു ഫോണ്‍കോള്‍ വഴി ഈ യുവാവിനെ അറിയിക്കാമായിന്നു…അതുമല്ലേല്‍ കാമുകനുണ്ടെങ്കില്‍ അയാള്‍ മുഖേന വിവരം ധരിപ്പിക്കാമായിരുന്നു..ഇനിയതൊന്നുമല്ലേല്‍ പോലീസ് വനിതാസെല്ലില്‍ അറിയിച്ച് പരിഹാരം കാണാമായിരുന്നു…കല്യാണ ദിവസം ഇത്രേം കാട്ടിക്കൂട്ടിയ പെണ്‍കുട്ടിക്ക് ഇതിനൊന്നും ധൈര്യമില്ലായിരുന്നു എന്ന വാദം ആരുയര്‍ത്തിയാലും അതങ്ങ് മടത്തില്‍ പറഞ്ഞാല്‍ മതി…
ആ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഞാന്‍ സ്മരിക്കുന്നില്ല…പക്ഷേ ആ യുവാവിന്റെ വീട്ടുകാരെ ഓര്‍ക്കാതിരിക്കാനാവില്ല..മകള്‍ നഷ്ടപ്പെട്ടതിന് പകരം വീട്ടിലേക്ക് വരുന്ന മകളായി അവര്‍ സ്വീകരിക്കാനിരുന്ന ഒരു കുട്ടിയാണ് ഈ കൊടിയ ദ്രോഹം ആ കുടുംബത്തോട് ചെയ്തത്…
ഒരു ആണൊരുത്തന്‍ അപമാനിതനാകുന്നത് നമുക്കൊരു പ്രശ്നമേയല്ല…കാരണം നാം ഏത് തന്തക്ക് പിറക്കാഴിക കണ്ടാലും ആണിന്റെ ദുഃഖം പ്രഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നവരാണ്…..
https://m.facebook.com/story.php?story_fbid=1394308250722222&id=100004291809129