32.6 C
Kottayam
Saturday, November 16, 2024
test1
test1

പൗരത്വം കിട്ടാന്‍ വിവാഹം; കടുത്ത നടപടിക്ക് കുവൈത്ത്, 211 പേരുടെ പൗരത്വം റദ്ദാക്കി

Must read

കുവൈത്ത് സിറ്റി: 211 പേരുടെ പൗരത്വം കുവൈത്ത് ഭരണകൂടം റദ്ദാക്കി. രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പൗരത്വം ലഭിക്കാന്‍ വേണ്ടി വ്യാജമായ രേഖകള്‍ ഉണ്ടാക്കിയതും താല്‍ക്കാലിക വിവാഹ ഉടമ്പടികളുണ്ടാക്കിയതുമെല്ലാം അധികൃതര്‍ കണ്ടെത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയാണ് ഇത്രയും പേരുടെ പൗരത്വം റദ്ദാക്കിയത്. കുറഞ്ഞ കാലയളവില്‍ 211 പേരുടെ പൗരത്വം റദ്ദാക്കുന്നത് അപൂര്‍വമാണ്.

പൗരത്വം ലഭിക്കുന്നതിന് വ്യാജമായ രേഖ ഉണ്ടാക്കിയതടക്കമുള്ളവരുടെ വിവരങ്ങള്‍ സിറ്റിസണ്‍ഷിപ്പിന് വേണ്ടിയുള്ള സുപ്രീം കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഈ സമിതി വിശദമായ പരിശോധന നടത്തിയ ശേഷമാണ് നടപടിയെടുക്കുന്നത്. ഇപ്പോഴും പരിശോധന തുടരുന്നതിനാല്‍ കൂടുതല്‍ പേരുടെ പൗരത്വം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പൗരത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത് അറബിക് പത്രമായ അല്‍ ഖബാസ് ആണ്. 46 ലക്ഷം പേര്‍ താമസിക്കുന്ന ജിസിസി രാജ്യമാണ് കുവൈത്ത്. ഇതില്‍ ഭൂരിഭാഗം വിദേശികളാണ്. ജോലി ആവശ്യാര്‍ഥമെത്തിയ ഇന്ത്യക്കാരാണ് കൂടുതലും. അതേസമയം, കുവൈത്തില്‍ പൗരത്വം ലഭിക്കാന്‍ ചിലര്‍ വ്യാജരേഖ സൃഷ്ടിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇരട്ട പൗരത്വമുള്ളവരും ഇതില്‍പ്പെടും. ഇരട്ട പൗരത്വം കുവൈത്ത് പ്രോല്‍സാഹിപ്പിക്കുന്നില്ല. കുവൈത്തികളല്ലാത്ത വനിതകള്‍ കുവൈത്തി പുരുഷന്മാരെ വിവാഹം ചെയ്ത് പൗരത്വം നേടിയ ശേഷം വിവാഹ മോചനം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും കേസ് ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിക്കുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നു.

ഇരട്ട പൗരത്വമുള്ളവര്‍ക്ക് കുവൈത്ത് പൗരത്വം ഒഴിവാക്കാനും നിലനിര്‍ത്താനും സാധിക്കും. ഒരേ സമയം രണ്ട് പൗരത്വം അനുവദിക്കില്ല. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഭരണകൂടം ഹോട്ട് ലൈന്‍ ഒരുക്കിയിരുന്നു. ഇതുവഴി ആഭ്യന്തര മന്ത്രാലയത്തിന് 407 പരാതികളാണ് ലഭിച്ചത്. വിശദമായ പരിശോധന നടത്തിയ ശേഷം പരാതികള്‍ രേഖകള്‍ സഹിതം സുപ്രീം കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുക.

ശേഷം കമ്മിറ്റിയുടെ പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടിയെടുക്കുന്നത്. ഒരുപാട് തവണ പരിശോധന നടത്താതെ ആരുടെയും പൗരത്വം റദ്ദാക്കില്ലെന്ന് ആക്ടിങ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് അല്‍ സബാഹ് പറഞ്ഞു. നിയമ പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സുതാര്യമല്ലാത്ത നടപടികളുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'കൂടുതൽ സംസാരിക്കുന്നില്ല, കഴിഞ്ഞ തവണ കുറിച്ചധികം സംസാരിച്ചു, പിന്നാലെ രണ്ട് ഡക്ക് വന്നു'

ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം.കഴിഞ്ഞ...

ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന്...

സഞ്ജുവും തിലകും കത്തിക്കറി;പഴങ്കഥയായത്‌ നിരവധി റെക്കോഡുകൾ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇരുവര്‍ക്കും സെഞ്ചുറി എന്നതിനോടൊപ്പം ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. ടി20-യിലെ നിരവധി റെക്കോഡുകള്‍...

മണിപ്പൂരില്‍ കൈക്കുഞ്ഞുൾപ്പെടെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ

ഇംഫാൽ: മണിപുർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മണിപുരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ...

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം:ബോംബെ ഹൈക്കോടതി

മുംബൈ: പതിനെട്ടുവയസ്സിന് താഴെയുള്ള ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗക്കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി. കുറ്റത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റക്കാരനാണെന്ന് വിധിച്ച സെഷൻസ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.