EntertainmentFeaturedHome-bannerKeralaNews

മരയ്ക്കാർ തീയറ്ററുകളിലേക്ക്,തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ആൻ്റണി പെരുമ്പാവൂർ – മോഹൻലാൽ – പ്രിയദർശൻ ടീമിൻ്റെ ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം.തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഡിസംബർ രണ്ടിനാണ് റിലീസ്.ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ചിത്രം തീയേറ്ററർ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

യാതൊരു ഉപാധികളുമില്ലാതെയാണ് ആൻ്റണി പെരുമ്പാവൂർ മരക്കാരിൻ്റെ തീയേറ്റർ റിലീസിന് സന്നദ്ധത അറിയിച്ചെന്ന് സിനിമ – സാംസ്കാരി മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇക്കാര്യത്തിൽ ആൻ്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാൻ പറഞ്ഞു. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിർത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.

തീയേറ്ററിലെ സീറ്റിംഗ് കപ്പാസിറ്റി വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാവും. ദീലിപിൻ്റെ ചിത്രമടക്കം പ്രധാന സിനിമകളെല്ലാം തീയേറ്ററിലേക്ക് എത്തും. ഒടിടിയിലേക്ക് സിനിമകൾ പോകരുത് ചിത്രങ്ങൾ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാട്. സിനിമകൾ തീയേറ്ററുകളിൽ തന്നെ സിനിമ റിലീസ് ചെയ്യാമെന്ന് നിർമ്മാതാക്കളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നടത്തിയ ചർച്ചയിൽ ഡിസംബർ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാൻ തീരുമാനിച്ചതായും സജി ചെറിയാൻ പറഞ്ഞു.

അതേസമയം മരക്കാർ റിലീസിന് മുൻപ് തന്നെ സംസ്ഥാനത്തെ തീയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി 75 ശതമാനമാക്കാം എന്ന ധാരണയിലേക്ക് സർക്കാരും ചലച്ചിത്രസംഘടനകളുമെത്തി എന്നാണ് സൂചന. തീയേറ്റർ റിലീസ് വേണം എന്ന നിലപാടിലേക്ക് നടൻ മോഹൻലാൻ എത്തിയതും സർക്കാരിന് അനുകൂലമായി മാറി. നിലവിലെ സാഹചര്യത്തിൽ ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ മുടക്ക് മുതൽ തിരിച്ചു പിടിക്കാനാവും എന്ന സിനിമയിലാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker