കൊച്ചി:മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞാലി മരക്കാറിന്റെ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമയാണ്. മോഹന്‍ലാലിനൊപ്പം വിവിധ ഭാഷകളില്‍ നിന്ന് വന്‍താരനിര ഒന്നിച്ച ചിത്രം ഒന്നിലധികം ദേശിയ പുരസ്‌കാരത്തിനും അര്‍ഹമായി. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിലാണ് 67മത് ദേശീയ പുരസ്‌കാരം ലഭിച്ചത്.
ഡിസംബര്‍ 17നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ സ്ട്രീമ്ങ് ആരംഭിച്ചത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യം ഒടിടിക്ക് നല്‍കാനിരുന്ന സിനിമ നിരവധി ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീയേറ്ററുകളിലെത്തിയത്.
മരക്കാറിനെ കൂടാതെ തമിഴിൽ നിന്ന് സൂര്യ-ജ്ഞാനവേൽ കൂട്ടുകെട്ടിൽ പിറന്ന ജയ് ഭീമും ഓസ്‌കർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള നോമിനേഷൻ ലിസ്റ്റിലാണ് ജാതി വിവേചനത്തിന്റെ കഥ പറഞ്ഞ ജയ് ഭീം ഉൾപ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ 1993 ല്‍ നടന്ന യാഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഈ അതിതിക്രമങ്ങളെ എല്ലാ തീക്ഷണതയോടെയും തുറന്നുകാണിക്കുന്ന സിനിമയാണ് ജയ്‌ഭീം . ഇരുള വിഭാഗത്തില്‍ പെട്ട ആദിവാസി യുവാവ് രാജാക്കണ്ണ് കള്ളക്കേസില്‍ അറസ്റ്റിലാവുന്നതും, പോലീസ് പീഡനമേറ്റ് കൊല്ലപ്പെടുന്നതും, ഈ സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ അയാളുടെ ഭാര്യ സെന്‍കെനി നടത്തുന്ന നിയമയുദ്ധവുമാണ് സിനിമ പറയുന്നത്.
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ് മരയ്‌ക്കാർ. പ്രിയദർശന് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്.
മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിയ്ക്കുന്നത്.