26.2 C
Kottayam
Friday, June 5, 2026

മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ

Must read

കൊച്ചി:മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുഞ്ഞാലി മരക്കാറിന്റെ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് സിനിമയാണ്. മോഹന്‍ലാലിനൊപ്പം വിവിധ ഭാഷകളില്‍ നിന്ന് വന്‍താരനിര ഒന്നിച്ച ചിത്രം ഒന്നിലധികം ദേശിയ പുരസ്‌കാരത്തിനും അര്‍ഹമായി. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിലാണ് 67മത് ദേശീയ പുരസ്‌കാരം ലഭിച്ചത്.

ഡിസംബര്‍ 17നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ സ്ട്രീമ്ങ് ആരംഭിച്ചത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യം ഒടിടിക്ക് നല്‍കാനിരുന്ന സിനിമ നിരവധി ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീയേറ്ററുകളിലെത്തിയത്.

മരക്കാറിനെ കൂടാതെ തമിഴിൽ നിന്ന് സൂര്യ-ജ്ഞാനവേൽ കൂട്ടുകെട്ടിൽ പിറന്ന ജയ് ഭീമും ഓസ്‌കർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള നോമിനേഷൻ ലിസ്റ്റിലാണ് ജാതി വിവേചനത്തിന്റെ കഥ പറഞ്ഞ ജയ് ഭീം ഉൾപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

തമിഴ്‌നാട്ടില്‍ 1993 ല്‍ നടന്ന യാഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഈ അതിതിക്രമങ്ങളെ  എല്ലാ തീക്ഷണതയോടെയും തുറന്നുകാണിക്കുന്ന സിനിമയാണ്‌ ജയ്‌ഭീം . ഇരുള വിഭാഗത്തില്‍ പെട്ട ആദിവാസി യുവാവ് രാജാക്കണ്ണ് കള്ളക്കേസില്‍ അറസ്റ്റിലാവുന്നതും, പോലീസ് പീഡനമേറ്റ് കൊല്ലപ്പെടുന്നതും, ഈ സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ അയാളുടെ ഭാര്യ സെന്‍കെനി നടത്തുന്ന നിയമയുദ്ധവുമാണ്‌ സിനിമ പറയുന്നത്‌.

- Advertisement -


കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ് മരയ്‌ക്കാർ. പ്രിയദർശന് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ  ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ്.  ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്‌.

മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week