മരട് ഫ്ലാറ്റുകൾ തൽക്കാലം പൊളിക്കണ്ട, വിധിയ്ക്ക് സുപ്രിം കോടതി അവധിക്കാല ബഞ്ചിന്റെ സ്റ്റേ
ന്യൂഡൽഹി: കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തു.ജസ്റ്റിസ് അരുൺ മിശ്രയുടെ വിധി നടപ്പിലാക്കുന്നത് ആറാഴ്ചത്തേക്കാണ് അവധിക്കാല ബഞ്ച് നീക്കിയത്.അഞ്ച് അപ്പാർട്മെന്റുകളിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. താമസക്കാർ നൽകിയ റിട്ട് ഹർജി പൊളിച്ചു നീക്കാൻ ഉത്തരവിട്ട ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.ജൂലൈ ആദ്യവാരം ബഞ്ച് ഹർജി പരിഗണിക്കും.5 അപ്പാർട്മെന്റുകൾ പൊളിക്കാൻ നിലവിൽ നടപടി കൈക്കൊള്ളരുത്.റിട്ട് ഹർജികൾ പരിഗണിച്ചു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉചിതമായ തീരുമാനം എടുക്കും. തങ്ങളുടെ വാദം കേൾക്കാതെയാണ് പൊളിക്കൽ ഉത്തരവ് എന്നു താമസക്കാർ വാദിച്ചു.പുതിയ സി.ആർ.ഇസഡ് പ്ലാൻ കോടതിയിൽ നിന്ന് മറച്ചു വച്ചതായും താമസക്കാർ ഹർജിയിൽ പറയുന്നു.
ആറു ആഴ്‌ചത്തേക്ക് അല്ലെങ്കിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും വരെയാണ് സ്റ്റേയുടെ കാലാവധി.