കൊച്ചി: സുപ്രിം കോടതി പൊളിയ്ക്കലിന് ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളുടെ വൈദ്യുതി ബന്ധം വിഛേദിച്ചു. കെ.എസ്ഇബി ഉദ്യോഗസ്ഥർ വൻ പോലീസ് സന്നാഹത്തോടെയെത്തിയാണ് വൈദ്യുതി വിഛേദിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നലെ ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചിരുന്നു. ഫ്ളാറ്റുകളിലേക്കുള്ള പാചക വാതക, ജല വിതരണവും ഉടൻ നിർത്തി വെയ്ക്കും.
അതേ സമയം സ്കൂൾ വിദ്യാർത്ഥികളായ കുട്ടികളടക്കം താമസിയ്ക്കുന്ന ഫ്ലാറ്റിൽ പുലർച്ചെ എത്തി വൈദ്യുതി ബന്ധം വിഛേദിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റുടമകൾ ആരോപിച്ചിരുന്നു. പോലീസിനും സർക്കാരിനുമെതിരെ താമസക്കാർ മുദ്രാവാക്യം വിളിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News