NationalNews

ഛത്തീസ്ഗഢിൽ മാവോവാദി ആക്രമണം; 11 ജവാന്മാർക്ക് വീരമൃത്യു

റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ 11 ജവാന്മാര്‍ക്ക് വീരമൃത്യു. ഏതാനും ജവാന്മാര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ദന്തേവാഡയില്‍ മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തിലാണ് ജവാന്മാര്‍ വീരമൃത്യൂ വരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഡി.ആര്‍.ജി. (ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്) സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

ഡി.ആര്‍.ജി.യുടെ ഒരു സംഘം വാഹനത്തില്‍ തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെ അരന്‍പുര്‍ റോഡില്‍ നക്‌സലുകള്‍ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഡി.ആര്‍.ജി.യിലെ പത്തുപേരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ സംബന്ധിച്ചും പരിക്കേറ്റവരെ സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.

സുരക്ഷാ സേനയെ അക്രമിക്കുമെന്ന് നക്‌സലുകള്‍ കഴിഞ്ഞയാഴ്ച കത്തിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി ചില വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടന്നയിടത്തേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി തംരധ്വാജ് സാഹു അറിയിച്ചു. സ്ഥലത്ത് കനത്ത മഴയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനമറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button