24.9 C
Kottayam
Saturday, June 6, 2026

ഒളിംപിക്സിനിടെ ഒളിംപ്യൻമാർ പലരും മൊബൈലിലും റീൽസിലും; പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് താരങ്ങള്‍

Must read

ന്യൂഡല്‍ഹി: ഒളിംപിപിക്സിനിടെ ഇന്ത്യൻ താരങ്ങൾ പലരും കൂടുതല്‍ സമയവും മൊബൈലില്‍ റീല്‍സ് കാണലും റീല്‍സ് ഉണ്ടാക്കലുമായിരുന്നോ എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍

താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നല്‍കി സ്വീകരണച്ചടങ്ങിലാണ് താരങ്ങളെ കുഴപ്പിച്ച പ്രധാനമന്ത്രിയുടെ ചോദ്യമെത്തിയത്.ഒളിംപിക്സിനിടെ ഞാനൊരു കാര്യം അറിഞ്ഞു, നിങ്ങളില്‍ പലരും കൂടുതല്‍ സമയവും മൊബൈലിലാണെന്നും റീല്‍സ് കാണലും റീല്‍സുണ്ടാക്കലുമായിരുന്നു പ്രധാന പരിപാടിയെന്നും. ശരിയാണോ അതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. എന്താ നിങ്ങള്‍ റീല്‍സുണ്ടാക്കിയില്ല, നിങ്ങളില്‍ എത്രപേര്‍ റീല്‍സുണ്ടാക്കി എന്ന് പ്രധാനമന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടെ ചോദ്യം കേട്ട് എന്ത് മറുപടി പറയണമെന്നറിയാതെ താരങ്ങള്‍ കുഴങ്ങി.

ഇതിനിടെ കളിക്കാര്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഒളിംപിക്സിനിടെ ഹോക്കി ടീം അംഗങ്ങള്‍ ഒരു തീരുമാനമെടുത്തിരുന്നുവെന്നും ടൂര്‍ണമെന്‍റ് കഴിയുന്നത് വരെ മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയയോ ഉപയോഗിക്കില്ല എന്നതായിരുന്നു അതെന്നും പ്രധാനമന്ത്രിയോട് പറഞ്ഞു.

സബാഷ്, വളരെ വലിയ കാര്യമാണത് എന്നായിരുന്നുന്നു പ്രധാനമന്ത്രിയുടെ മറുപടി. കാരണം മോശം കമന്‍റ് വന്നാലും നല്ല കമന്‍റ് വന്നാലും അത് കളിക്കാരുടെ മാനസികാവസ്ഥയെയും പ്രകടനത്തെയും ബാധിക്കുമെന്നതിനാലാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും അതുകൊണ്ടാണ് ടീം അംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.

- Advertisement -

നിങ്ങള്‍ ചെയ്തത് വളരെ നല്ല കാര്യമാണെന്നും നമ്മുടെ നാട്ടിലെ മറ്റുള്ളവരോടും കൂടി ഇതൊന്ന് പറയണമെന്നും അതെല്ലാം എത്ര ദൂരത്ത് നിര്‍ത്തുന്നോ അത്രയും നല്ലതാണെന്നും പറഞ്ഞ പ്രധാനമന്ത്രി ധാരാളം ആളുകള്‍ അതില്‍ സമയം ചെലവഴിക്കുകയും അതില്‍ തന്നെ അടയിരിക്കുകയും ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week