ന്യൂഡല്‍ഹി: ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ മനു അഭിഷേക് സിംഗ്വി. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കൊവിഡ് സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് ശരിയല്ലെങ്കില്‍ ബക്രിദ് ആഘോഷവും അങ്ങനെ തന്നെയാണ്. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും സിംഗ്വി ട്വിറ്ററില്‍ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News