24.5 C
Kottayam
Friday, June 5, 2026

‘ഞാൻ സാരി അഴിച്ച് അവരെ കട്ടിലിലേക്ക് എറിയും, സീൻ കഴിയുമ്പോൾ…! കിടപ്പറ രംഗങ്ങളെ കുറിച്ച് മൻസൂർ അലി ഖാൻ

Must read

ചെന്നൈ:മലയാള സിനിമയിലുൾപ്പെടെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മൻസൂർ അലി ഖാൻ. തൊണ്ണൂറുകളിലാണ് മൻസൂർ സിനിമയിലെത്തുന്നത്. നെഗറ്റീവ് റോളുകൾക്ക് പുറമേ സഹനടനായും മൻസൂർ സിനിമയിൽ തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് ക്രൂരനായ വില്ലൻ എന്ന് പറഞ്ഞാൽ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക മുഖം മൻസൂറിന്റെതായിരുന്നു. വില്ലൻ വേഷങ്ങൾ ചെയ്യുമ്പോഴും അതിൽ കോമഡി കൊണ്ട് വരാൻ കഴിയുന്ന നടന്മാരിൽ ഒരാളാണ് മൻസൂർ അലി ഖാൻ.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇതിനകം 250ൽ അധികം ചിത്രങ്ങളിൽ മൻസൂർ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മൻസൂർ അലി ഖാൻ അഭിനയിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ സത്യം ശിവം സുന്ദരമാണ്. ഓൺ സ്‌ക്രീനിൽ വില്ലനായ മൻസൂർ അലി ഖാന്റെ ഓഫ് സ്ക്രീൻ ജീവിതം നിരവധി വിവാദങ്ങൾ നിറഞ്ഞതാണ്. പല തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട് തരം. എങ്കിലും അതൊന്നും നടന്റെ കരിയറിനെ തെല്ലും ബാധിച്ചിട്ടില്ല.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ ആണ് മൻസൂർ അലി ഖാന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ സുപ്രധാന വേഷങ്ങളിൽ ഒന്നാണ് നടൻ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. മൻസൂർ അലി ഖാനെ നായകനാക്കിയാണ് താൻ കൈതി എഴുതിയതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് മുൻപൊരിക്കൽ വെളിപ്പെടിത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ ഒരു കഥാപാത്രം തന്നെയാകും ചിത്രത്തിലേത് എന്നാണ് സൂചന.

- Advertisement -

സിനിമയുടെ റിലീസിന് മുൻപ് തന്നെ ധാരാളം അഭിമുഖങ്ങളിൽ നടൻ എത്തുന്നുണ്ട്. അടുത്തിടെ തമിഴിലെ ഒരു പ്രമുഖ യൂട്യൂബ് ചാനൽ മൻസൂർ അലി ഖാന് വേണ്ടി ഫാൻസ്‌ മീറ്റ് സംഘടിപ്പിച്ചിരുന്നു. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മറ്റും മൻസൂർ ആ പരിപാടിയിൽ സംസാരിക്കുകയുണ്ടായി. ഒപ്പം ആരാധകരുടെ ചില ചോദ്യങ്ങൾക്കും മറുപടി നൽകി. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

- Advertisement -

ക്യാപ്റ്റൻ പ്രഭാകരൻ, തായകം തുടങ്ങിയ നിരവധി സിനിമകളിൽ വിജയകാന്തിന്റെ വില്ലനായി എത്തിയിട്ടുണ്ട് മൻസൂർ അലി ഖാൻ, വിജയകാന്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനമാണെന്ന് പറഞ്ഞുകൊണ്ടാണ് മൻസൂർ അലി ഖാൻ തുടങ്ങിയത്. സ്റ്റേജിൽ ഗ്ലിസറിൻ ഇടാതെ കരയുമോ എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ താൻ കണ്ണിൽ ഗ്ലിസറിൻ ഇടാറില്ലെന്നും ഗ്ലിസറിൻ ഉപയോഗിച്ച് കണ്ണ് കളയാൻ താനില്ലെന്നുമാണ് നടൻ പറഞ്ഞത്.

ലോകേഷ് കനകരാജ് നിങ്ങളുടെ വലിയ ആരാധകനാണെന്ന് ഒരിക്കൽ പറയുകയുണ്ടായി, അത് കേട്ടപ്പോൾ എന്താണ് തോന്നിയതെന്ന ചോദ്യത്തിന്, അദ്ദേഹത്തിന് തന്റെ പേര് പറയേണ്ട ആവശ്യമില്ലായിരുന്നു എങ്കിലും അത് പറഞ്ഞതിന് നന്ദി എന്നാണ് നടൻ പറഞ്ഞത്. സിനിമകളിലെ സംഘടന രംഗങ്ങളിൽ ഒരുപാട് താരങ്ങളെ എടുത്തെറിയുകയും മറ്റും ചെയ്തിട്ടുണ്ട് മൻസൂർ അലി ഖാൻ. അതേക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അത് ഇപ്പോൾ മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു നടന്റെ മറുപടി. ഇത് പറഞ്ഞതിൽ പരിഭ്രാന്തി ഉണ്ടെന്നും നടൻ പറഞ്ഞു.

Mansoor Ali Khan

വില്ലന്മാർ നടിമാരുടെ വസ്ത്രം അഴിക്കുന്നത് പോലെയുള്ള രംഗങ്ങൾ എങ്ങനെ ചിത്രീകരിക്കും എന്ന് ചോദിച്ച ആരാധകനോട് രമ്യാ കൃഷ്ണൻ, വിനിത തുടങ്ങിയ നായികമാർക്ക് ഒപ്പമാണ് താൻ അത്തരം രംഗങ്ങൾ ചെയ്തിട്ടുള്ളതെന്ന് മൻസൂർ പറഞ്ഞു. ‘സാരി അഴിച്ച് ഞാൻ അവരെ കട്ടിലിലേക്ക് എറിയും. ചിലപ്പോൾ ഒറ്റ ടേക്കിൽ ശരിയാകില്ല. ഒരു ടേക്കിൽ ഓക്കെ ആയില്ലെങ്കിലും ഭാഗ്യം, പക്ഷേ സംവിധായകൻ വന്ന് ശകാരിക്കും. സീൻ കഴിയുമ്പോൾ, സോറി പെങ്ങളെ, എന്ന് പറഞ്ഞ് ഞാൻ പോകും’, മൻസൂർ അലി ഖാൻ പറഞ്ഞു.

- Advertisement -

മൻസൂർ അലി ഖാന്റെ മറുപടി ആരാധകരെ അമ്പരപ്പിച്ചു. അതേസമയം ഒക്ടോബറിലാണ് ലിയോ തിയേറ്ററുകളിൽ എത്തുക. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ, ബാബു ആന്റണി, പ്രിയ ആനന്ദ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week