KeralaNews

സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമെന്ന് മനോരമ അഭിപ്രായ സര്‍വേഫലം

തിരുവനന്തപുരം : സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സര്‍വേഫലം പുറത്തുവന്നു. 77 മുതല്‍ 82 വരെ സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുകയെന്നാണ് മനോരമ വി.എം.ആര്‍ സര്‍വേയുടെ പ്രവചനം.

യു.ഡി.എഫ് 54 മുതല്‍ 59 വരെ സീറ്റുകള്‍ നേടിയേക്കും. എന്‍.ഡി.എയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നുമാണ് സര്‍വേയില്‍ പറയുന്നത്. തലസ്ഥാന ജില്ലയില്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണു മുന്‍തൂക്കം. കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്തും എല്‍.ഡി.എഫിനാണ് സര്‍വേയില്‍ ജയസാധ്യത പ്രവചിക്കുന്നത്.

സംസ്ഥാനം ഉറ്റുനോക്കുന്ന നേമത്ത് അതിശക്തമായ പോരാട്ടമാണെന്നും സര്‍വേ പറയുന്നു. എന്‍.ഡി.എയ്ക്കാണ് നേരിയ മേല്‍ക്കൈ. സര്‍വേ കാലയളവിലെ അഭിപ്രായപ്രകാരം യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button