കോട്ടയം:മാന്നാനം നിവാസികളുടെ കൂട്ടായ്മയായ മാന്നാനം ജനസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച മാന്നാനം വോയ്‌സ് കമ്മ്യൂണിറ്റി ഇ മാഗസിന്‍ ആദ്യ പതിപ്പ് പുറത്തിറങ്ങി.മാന്നാനം ജനസഭ രക്ഷാധികാരിയും കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ഫാ.ഡോ.ജയിംസ് മുല്ലശേരി സി.എം.ഐ പ്രകാശനം ചെയ്തു.
സഹരക്ഷാധികാരി ജോണ്‍വൈറ്റ്,ചെയര്‍മാന്‍ സലിം ഗോപാല്‍,വൈസ് ചെയര്‍മാന്‍ വിന്‍സന്റ് അലക്‌സ്,ചീഫ് എഡിറ്റര്‍ മഞ്ജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.മാന്നാനം നിവാസികളുടെ കലാസാഹിത്യ മേഖലകളിലെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് മാന്നാനം വോയിസിന്റെ ലക്ഷ്യം.
കെ.എസ്.സുരേഷാണ് ഇ മാഗസിന്റെ കോര്‍ഡിനേറ്റര്‍.എന്‍.യു.വര്‍ക്കി നടക്കല്‍,ലിജി അനീഷ്,സുമതി ശിവശങ്കരന്‍,റെജി.സി.ജെ എന്നിവരാണ് പത്രാധിപസമിതി അംഗങ്ങള്‍.
മാഗസിൻ വായിക്കുവാനും അടുത്ത ലക്കത്തിലേക്ക് രചനകൾ അയക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക…👇👇👇👇👇👇
https://mannanamvoice-janasabha.blogspot.com/2025/08/2025-1-1.html?m=1

