24.7 C
Kottayam
Monday, June 8, 2026

മഞ്ജു തന്നെയായിരുന്നു അവരുടെ ലക്ഷ്യം, പക്ഷേ എല്ലാം പൊളിഞ്ഞു’; പ്രകാശ് ബാരെ

Must read

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു ഹാജരാകുന്നത് തടയുക തന്നെയായിരുന്നു എട്ടാം പ്രതി ദിലീപിന്റെ ലക്ഷ്യമെന്ന് സംവിധായകൻ പ്രകാശ് ബാരെ. ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ സാമ്പിളുകൾ കേട്ട് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചില്ലെന്ന് കരുതി ദിലീപിനെ നിരപരാധിയായി പ്രഖ്യാപിക്കുന്നതൊക്കെ അർത്ഥമില്ലാത്ത കാര്യമാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

‘നടി കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് തെളിയിക്കേണ്ടത് വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങളാണ്. ആ വിചാരണ നടക്കുന്ന സമയത്ത് പ്രതി അയാളുടെ വീട്ടിലുണ്ടാകണോ അതോ ജയിലിൽ ഉണ്ടാകണോയെന്ന് തീരുമാനിക്കേണ്ടത് രണ്ടാമതാണ്. കുറെക്കാലം ജയിലിൽ ഉണ്ടായ ആളാണ്. ശബ്ദ സാമ്പിൾ കേട്ട് അയാളുടെ ജാമ്യം റദ്ദ് ചെയ്യേണ്ട എന്ന് തീരുമാനിച്ചത് കൊണ്ട് ഇതൊന്നും തെളിവല്ലെന്നോ ഇത് വെച്ചിട്ട് പ്രതിയോ നിരപരാധിയായി പ്രഖ്യാപിക്കുമെന്നൊക്കെ വിലയിരുത്തുന്നതിൽ യാതൊരു അർത്ഥവുമില്ല’.

 ദിലീപിന്റെ നീക്കം പൊളിഞ്ഞു'

‘മഞ്ജു വാര്യരുടെ പ്രസൻ‍സ് എങ്ങനേയും തടയുകയെന്നത് തന്നെയായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. വിചാരണ നീണ്ട് പോകാതിരിക്കുകയാണ് പ്രതിഭാഗത്തിന്റെ ആവശ്യം എന്നാണ് പറയുന്നത്. മഞ്ജു വാര്യരെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് ഒരു ദിവസമാണ്. സമയമല്ല, മഞ്ജു ാര്യർ കൊണ്ടുവരുന്ന ഓദന്റിസിറ്റി എങ്ങനേയും ഒഴിവാക്കുകയെന്നതാണ് പ്രതിഭാഗം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അത് പൊളിഞ്ഞു’, പ്രകാശ് ബാരെ പറഞ്ഞു.

സാക്ഷികളെ വലിയ രീതിയിൽ സ്വാധീനിച്ച് കൂറുമാറ്റാൻ ശ്രമം

അതേസമയം പ്രോസിക്യൂഷന്റെ സാക്ഷികളെ തീരുമാനിക്കുന്നത് പ്രോസിക്യൂഷനാണെന്നും ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് കേസിലെ സാക്ഷികളെ വലിയ രീതിയിൽ സ്വാധീനിച്ച് കൂറുമാറ്റാൻ ശ്രമിക്കുകയായിരുന്നു എട്ടാം പ്രതി ചെയ്തിരുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത അഡ്വ ടിബി മിനി പറഞ്ഞു. ‘അതിനെ മറികടന്ന് സാക്ഷികളെയെല്ലാം കൃത്യമായി കൊണ്ട് വന്ന്, കോടതിയിൽ അവർ 161 , 164 സ്റ്റേറ്റ്മെന്റിൽ കൊടുത്തിരിക്കുന്നത് കാര്യങ്ങൾ പറയുകയാണ് ചെയ്തത്.

- Advertisement -
നാലിരട്ടി സമയമെടുത്താണെന്നാണ്

സുപ്രീം കോടതിയിൽ പ്രതിഭാഗം പറഞ്ഞത് വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിച്ച് കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്നാണ്. എന്നാൽ ഇതിന് പ്രോസിക്യൂഷൻ നൽകിയ മറുപടി സാക്ഷികളെ തങ്ങൾ ഒരു മണിക്കൂർ വിസ്തരിക്കുമ്പോൾ പ്രതിഭാഗം വിസ്തരിക്കുന്നത് നാലിരട്ടി സമയമെടുത്താണെന്നാണ്. അത് തന്നെ ചിലപ്പോഴൊക്കെ ദിവസങ്ങളോളം നീണ്ട് പോകുന്നത്. ഏകദേശം 200 ന് മുകളിൽ പേജുകളാണ് പ്രോസിക്യൂഷൻ ഏല്ലാ സാക്ഷികളേയും വിസ്തരിച്ചിരിക്കുന്നത്.

- Advertisement -
അതിജീവിതയെ സംബന്ധിച്ച്

എന്നാൽ 800 ഓളം പേജുകൾ എട്ടാം പ്രതിക്ക് മാത്രമായി വരുന്ന സാഹചര്യം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രതിക്ക് അതിന് അവകാശമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ഈ കേസുമായി ബന്ധപ്പെട്ട് ദിലീപ് എത്ര തവണ സുപ്രീം കോടതിയിൽ പോയി, അപ്പോഴൊക്കെ കേസ് വിചാരണ നീണ്ട് പോകുകയാണ്. അതിജീവിതയെ സംബന്ധിച്ച് എത്രയും പെട്ടെന്ന് തന്നെ കേസ് പൂർത്തിയാക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.

ബയാസ്ഡ് അല്ലാതെ കേസ് വിസ്താരം

പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് ബയാസ്ഡ് അല്ലാതെ കേസ് വിസ്താരം നടക്കണമെന്നതാണ്. എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കാനും എല്ലാ സാക്ഷികൾക്കും ഭയലേശമന്യേ കോടതിയിൽ വരാനും മൊഴി പറയാനും മറ്റ് സ്വാധീനങ്ങൾക്ക് വിധേയരാക്കപ്പെടാതിരിക്കാനുമുള്ള സാഹചര്യം വേണമെന്നതായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. അത് ഇപ്പോൾ നടക്കുന്നുണ്ട്, ടിബി മിനി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week