നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ തന്നെ തള്ളണം,മറ്റാരും ചെയ്യില്ല,ഫുള്‍ സ്പ്ലിറ്റ് ചിത്രവുമായി മഞ്ജു വാര്യര്‍
കൊച്ചി:സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി മഞ്ജു വാര്യര്‍. യാത്രയുടെ വിശേഷങ്ങളും വര്‍ക്ക്ഔട്ട് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫുള്‍ സ്പ്ലിറ്റ് ചെയ്യുന്ന ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ പോകുന്നില്ല’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. നടിമാരായ സായ് പല്ലവി, സാധിക വേണുഗോപാല്‍, ശിവദ, ശരണ്യ മോഹന്‍, ഗൗതമി നായര്‍ എന്നിവരെല്ലാം കമന്റുമായി എത്തി.
‘ഇത് എപ്പോ സംഭവിച്ചു’ എന്നായിരുന്നു നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ കമന്റ്. ‘സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റി’ എന്നായിരുന്നു നടനും സംവിധായകനുമായ രമേഷ് പിഷാരടി കുറിച്ചത്. ഇന്ത്യന്‍ ഹോക്കി താരം ശ്രീജേഷ്, നടന്‍ നീരജ് മാധവ് എന്നിവരും അഭിനന്ദനവുമായെത്തി.
മഞ്ജു വാര്യരെ പരോക്ഷമായി പരാമര്‍ശിച്ച് മുതിര്‍ന്ന താരമായ ഷീല പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ താരങ്ങള്‍ ശ്രദ്ധ കാണിക്കണമെന്ന് ഷീല അഭിപ്രായപ്പെട്ടു.
‘‘ദിവസം മൂന്ന് സിനിമകൾ താൻ കാണാറുണ്ട്. സിനിമകൾ കണ്ട് തന്നോട് വിളിച്ച് അഭിപ്രായം പറയുന്ന കുറച്ച് പേരുണ്ട്. ഏത് ആർട്ടിസ്റ്റാണ്, എന്ത് കൊണ്ട് പടം ഓടിയില്ല എന്നൊക്കെ തനിക്ക് കൃത്യമായി അറിയാം.
ഞാനീ ഇടയ്ക്കൊരു പടം കണ്ടു. വലിയ നടിയാണ് അഭിനയിച്ചത്. അവരുടെ കഥാപാത്രം നല്ലതായിരുന്നു. അവർ നന്നായി അഭിനയിച്ചു.
അവർ വരുന്ന സീനൊക്കെ കുറച്ചൂടെ നല്ലതായിരുന്നു. പക്ഷെ പടം മുഴുവനും കുറേ രാഷ്ട്രീയവും അതുമിതുമായി മനസ്സിലാക്കാനേ പറ്റുന്നില്ല. ആ നടനോ നടിയോ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചിരുന്നെങ്കിൽ. ഇപ്പോള്‍ ചിലര്‍ നടനും നടിയും എന്തുകൊണ്ട് സ്‌ക്രിപ്റ്റില്‍ ഇടപെടുന്നു എന്നൊക്കെ ചോദിക്കും. ഇതാണ് കാരണം. വല്ലതുമൊക്കെ വാരി വലിച്ച് എഴുതി വെക്കും. ഇവരറിയില്ല.
മാറ്റാന്‍ പറയാന്‍ ഒക്കത്തില്ലെങ്കില്‍ ആ പടത്തില്‍ അഭിനയിക്കാതെയെങ്കിലും ഇരിക്കാം. അത്രയേ ഉള്ളൂ. ഇവര്‍ക്കൊക്കെ എത്രയോ പടങ്ങള്‍ വരുന്നുണ്ട്. നല്ല സിനിമകള്‍ വരണം. സിനിമാ വ്യവസായം എന്നും നിലനില്‍ക്കണം. ഒരുപാട് പേരുടെ ജീവിതമാര്‍ഗമാണ് സിനിമ.’’