24.3 C
Kottayam
Saturday, June 20, 2026

‘മാമ’യെ മഞ്ജു വാര്യർ വീണ്ടും കണ്ടു, കെട്ടിപ്പിടിച്ചും ഉമ്മവച്ചും താരം, വീഡിയോ

Must read

കൊച്ചി:ഞ്ജു വാര്യർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ ചിത്രമാണ് ആയിഷ. നിലമ്പൂർ ആയിഷയുടെ ജീവിത കഥയുമായി സാമ്യം പുലര്‍ത്തുന്ന ചിത്രം, തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ മ‍ഞ്ജു വാര്യരുടെ കരുത്തുറ്റ കഥാപാത്രത്തോടൊപ്പം കിടപിടിച്ചുനിന്ന സിറിയയില്‍ നിന്നുള്ള മോണ എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാമ എന്ന് എല്ലാവരും വിളിക്കുന്ന കർക്കശ്ശക്കാരിയും ലോലഹൃദയയും ആയ കഥാപാത്രത്തെ അതിന്റെ തനിമ ഒട്ടും ചേരാതെ തന്നെ മോണ സ്ക്രീനിൽ എത്തിച്ചിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരും മോണയും തമ്മിൽ കണ്ടുമുട്ടിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

മ‍ഞ്ജു വാര്യർ തന്നെയാണ് മോണയെ കണ്ട വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാമ്മയെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും വിശേഷം പറഞ്ഞും സന്തോഷം പ്രകടിപ്പിക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. സിറിയക്കാരിയാണെങ്കിലും യു.എ.ഇ.യില്‍ ആണ് മോണ താമസമാക്കുന്നത്. ഓഡിഷനിലൂടെയാണ് ഇവർ ആയിഷയിൽ എത്തിയത്. മുൻപ് ഏതാനും പരസ്യ ചിത്രങ്ങളിലും സീരീസുകളിലുമെല്ലാം മോണ അഭിനയിച്ചിട്ടുണ്ട്. 

- Advertisement -

ആമീര്‍ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് ആയിഷ. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് പ്രദർശനം ഉണ്ടായിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ആഷിഫ് കക്കോടിയാണ് ആയിഷയുടെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. 

- Advertisement -

ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

- Advertisement -

എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണയുടെ ബാങ്ക് ലോക്കർ തുറക്കുമ്പോൾ വിസ്മയമുണ്ടോ എന്ന് അറിയാമല്ലോ; ഇ.ഡി പരിശോധനയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച എക്‌സാലോജിക്-സിഎംആർഎൽ (Exalogic-CMRL) സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തന്റെ മകൾ വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിച്ച സംഭവത്തിൽ കടുത്ത പരിഹാസത്തോടെ...

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനമേൽക്കാൻ ഡോ. റീനയെത്തി; കസേര വിട്ടുനൽകില്ലെന്ന് ഡോ. മീനാക്ഷി, ഡി.എച്ച്.എസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തെ വകുപ്പ് ആസ്ഥാനത്ത് അതീവ നാടകീയ രംഗങ്ങൾ...

വി.ഡി. സതീശന്റെ ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ പുതിയ സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് പ്രഖ്യാപിച്ച ഈ പുതിയ ബജറ്റിൽ ഭാവികേരളത്തെ രൂപപ്പെടുത്താനുള്ള...

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

Popular this week