31.1 C
Kottayam
Wednesday, May 8, 2024

മലയാളികൾ ആവർത്തിച്ച് ചോദിച്ച ആ ചോദ്യം,ഒടുവില്‍ മനസുതുറന്ന് മഞ്ജു വാര്യര്‍, എല്ലാത്തിന്റേയും അടിസ്ഥാനം അതാണ്, വാക്കുകൾ വൈറൽ

Must read

കൊച്ചി: തലമുറ വ്യത്യാസമില്ലാതെ മലയാളികള്‍ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യര്‍. ഏറെ കൗതുകത്തോടെ മാത്രമേ മഞ്ജുവിനെ പ്രേക്ഷകര്‍ക്ക് നോക്കിക്കാണാന്‍ സാധിക്കുകയുള്ളു. രണ്ടാം വരവിലും മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. മടങ്ങി വരവ് പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു നടിയുടെ എന്‍ട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. രണ്ടാം വരവില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് നടിയുടെ മേക്കോവറായിരുന്നു.

സ്ത്രീകള്‍ക്ക് പ്രചോദനവുമാണ് മഞ്ജു എന്നാണ് ആരാധകര്‍ പറയുന്നത്. അത് സോഷ്യല്‍ മീഡിയയില്‍ കൂടിയും അല്ലാതേയുമൊക്കെ വെളിപ്പെടുത്താറുണ്ട്. രണ്ടാം വരവില്‍ മഞ്ജു ഏറ്റവും കേട്ട ചോദ്യം സൗന്ദര്യത്തെ കുറിച്ചായിരുന്നു. നടിയുടെ ചെറുപ്പത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു പ്രേക്ഷകര്‍ തിരക്കിയത്. ഇപ്പോഴിത സേഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മഞ്ജു വാര്യരുടെ ഒരു അഭിമുഖമാണ് ചെറുപ്പത്തെ കുറിച്ചാണ് നടി പറയുന്നത്. സന്തോഷമാണ് എല്ലാത്തിന്റേയും അടിസ്ഥാനമെന്നാണ് മഞ്ജുവിന്റെ കണ്ടെത്തല്‍.

ചെറുപ്പമായി ഇരിക്കുന്നു എന്ന് കേള്‍ക്കുന്നത് ഒരു നേട്ടമായിട്ടല്ല താന്‍ കാണുന്നതെന്നാണ് മഞ്ജു പറയുന്നത്. സന്തോഷമാണ് സൗന്ദര്യം വര്‍ധിക്കുന്നതെന്നാണ് നടി പറയുന്നത്.

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ…

‘ ചെറുപ്പമായി ഇരിക്കുന്നു എന്ന് കേള്‍ക്കുന്നത് ഒരു നേട്ടമായിട്ടല്ല താന്‍ കാണുന്നത്. പ്രായമാവുന്നത് സ്വഭാവികമാണ്. പ്രായമാകും ആരായാലും. താന്‍ വിശ്വസിക്കുന്ന കാര്യം പ്രായമാവുക അല്ലെങ്കില്‍ ചെറുപ്പമായിരിക്കുക ഇതൊന്നും അല്ല. സന്തോഷത്തോടെ ഇരിക്കുക എന്നതാണ്. സന്തോഷമാണ് നമ്മളെ ചെറുപ്പമാക്കുന്നത്; നടി പറയുന്നു. മഞ്ജുവിന്റെ പഴയ അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

മറ്റൊരു അഭിമുഖത്തില്‍ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് മഞ്ജു പറഞ്ഞിരുന്നു. മറ്റുള്ളവരുടെ ദുഃഖം കേട്ട് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ നമ്മുടെ സൗന്ദര്യം കൂടുമെന്നാണ് മഞ്ജു പറയുന്നത്. ”” നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തില്‍ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേള്‍ക്കാന്‍ കാതോര്‍ക്കുകയും, അവരുടെ വേദന കേള്‍ക്കാന്‍ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക… മഞ്ജു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week