25.5 C
Kottayam
Friday, June 5, 2026

ഇന്ദിര ലുക്കിൽ മഞ്ജു, ചർക്കയുമായി സൗബിൻ; ‘രാഷ്‌ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം’; ‘വെള്ളരി പട്ടണം’ പോസ്റ്റർ

Must read

കൊച്ചി:മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ‘വെള്ളരി പട്ടണം’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. രാഷ്‌ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്ററിൽ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നിരിക്കുന്നത്.

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കും വിധമുള്ള ലുക്കിലാണ് പോസ്റ്ററിൽ മഞ്ജുവാര്യർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചർക്കയിൽ നൂൽ നൂറ്റ് ഗാന്ധിയൻ ലുക്കിൽ സൗബിൻ ഷാഹിറിനെയും പോസ്റ്ററിൽ കാണാം. സെപ്റ്റംബറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആക്ഷേപ ഹാസ്യ സ്വഭാവമുള്ളതായിരിക്കും ‘വെള്ളരി പട്ടണം’ എന്ന ചിത്രം. മഹേഷ് വെട്ടിയാറും മാദ്ധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഫുൾ ഓഫ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം.

- Advertisement -

- Advertisement -

ചിത്രത്തിന്റെ പേര് ആദ്യം പ്രഖ്യാപിച്ചത് വെള്ളരിക്ക പട്ടണം എന്നായിരുന്നു. എന്നാൽ വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിന്റെ സംവിധായകൻ മനീഷ് കുറുപ്പിന്റെ പരാതിയെ തുടർന്ന് സിനിമയുടെ പേര് വെള്ളരി പട്ടണം എന്ന് മാറ്റുകയായിരുന്നു.

ഇതിന് മുമ്പ് സിനിമയുടെ ടീസറുകൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മഞ്ജുവിനും സൗബിനും പുറമെ സലീം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, വീണ നായർ എന്നിങ്ങനെ വലിയ ഒരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മധു വാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് സച്ചിൻ ശങ്കർ മന്നത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week