24.9 C
Kottayam
Saturday, June 6, 2026

മാസ്സ് ലുക്കിൽ മഞ്ജു വാര്യർ! ഏവരുടെയും മനം കവർന്ന് ലേഡി സൂപ്പർസ്റ്റാർ; വൈറലായി മഞ്ജുവിന്റെ പുതിയ വീഡിയോ.!!

Must read

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജുവാരിയർ. പ്രായത്തെ വെല്ലുന്ന ക്യൂട്ട് ലുക്കാണ് മഞ്ജുവിന്. ചടങ്ങുകൾക്കും മറ്റും മഞ്ജു പ്രത്യക്ഷപ്പെടുന്നത് കൂടുതൽ വ്യത്യസ്തമായ ലുക്കിലാണ്. ഇപ്പോഴിതാ കോട്ടയത്ത് 360 എന്ന പേരിൽ തുടങ്ങുന്ന റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് താരം എത്തിയതാണ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് വിഷയമായത്. അക്ഷരനഗരിയിൽ താരത്തെ വരവേൽക്കാൻ ആരാധകർ ഏറെയായിരുന്നു.

പതിവിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് മഞ്ജു എത്തിയത്. കൂളിംഗ് ഗ്ലാസും ധരിച്ചെത്തിയ മഞ്ജുവിനൊപ്പം സെൽഫിയെടുക്കാൻ ആരാധകർ കൂട്ടം കൂടുകയായിരുന്നു. പോലീസ് മുന്നിട്ടിറങ്ങിയാണ് മഞ്ജുവിനെ വേദിയിലേക്കെത്തിച്ചത്. റെസ്റ്റോറന്റിന്റെ ഉൽഘാടനവും അതേ തുടർന്ന് ഹോട്ടലിൽ മഞ്ജുവിനൊരുക്കിയ പ്രത്യേകവിരുന്നുമെല്ലാം സോഷ്യൽ മീഡിയ വീഡിയോ കോളങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു. ആരാധകരിൽ ഒരാൾ മഞ്ജുച്ചേച്ചി എന്ന് വിളിച്ച് താരത്തിനടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോകളിൽ കാണാം. ഈയിടെയായി മഞ്ജു പങ്കെടുക്കുന്ന ചടങ്ങുകളെല്ലാം ആരാധകർ ആകാംഷയോടെയാണ് നോക്കിക്കാണാറ്. താരത്തിന്റെ ലുക്കും കോസ്റ്യുമുമെല്ലാം എന്തെന്നറിയാൻ എല്ലാവർക്കും താല്പര്യമാണ്.

നേരത്തെ ചതുർമുഖം സിനിമയുടെ പ്രൊമോഷൻ സമയത്ത് മഞ്ജു വളരെ വ്യത്യസ്തമായ ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. മഞ്ജു അഭിനയിക്കുന്ന സിനിമകൾക്ക്‌ നൽകുന്ന സ്വീകരണം പോലെ തന്നെയാണ് താരം പങ്കെടുക്കുന്ന മറ്റുപരിപാടികളെയും ആരാധകർ വരവേൽക്കുന്നത്. ‘എങ്ങനെ ഇത്രയും ക്യൂട്ട് ആയിരിക്കാൻ കഴിയുന്നു’, ‘പ്രായം പതിനേട്ടാണല്ലോ ഇപ്പോഴും’ എന്ന് തുടങ്ങി ഒട്ടേറെ കമ്മന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week