FeaturedHome-bannerKeralaNews

മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ;നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട വിസ്താരത്തിനായി മഞ്ജു വാര്യർ കൊച്ചിയിലെ കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ സാക്ഷിയായിട്ടാണ് നടി എത്തിയിരിക്കുന്നത്. കേസിലെ വിചാരണയുടെ തുടക്കഘട്ടത്തിലും മഞ്ജു എത്തിയിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകളെ ആസ്പദമാക്കി തയാറാക്കിയ അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്. മുൻഭർത്താവും നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയുമായ ദിലീപിന്റെയും ഇയാളുടെ സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുക എന്നതാണ് വിസ്താരത്തിലൂടെ പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നത്.

ബാലചന്ദ്രകുമാർ ഹാ‍ജരാക്കിയ ദിലീപിന്റെത ശബ്ദമടങ്ങിയ ഡിജിറ്റഷ തെളിവുകളെ ആസ്പദമാക്കിയാണ് വിസ്താരം. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു.

മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു.

പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി.

ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണിതെന്നായിരുന്നു  ദിലീപിന്റെ  ആരോപണം. 

മഞ്ജുവിനെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നും ദിലീപ് സുപ്രീം കേടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ജു വാരിയര്‍ ഉള്‍പ്പടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ച് സർക്കാർ എതിർ സത്യവാങ്മൂലം നൽകി.ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളളവയും നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജു വാരിയരെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button