25.5 C
Kottayam
Friday, September 27, 2024

പ്ലാസ്റ്റിക് സർജറിയും കുട്ടിയുടുപ്പും,വേഷം കെട്ട്.. തമ്മിലടിച്ച് മഞ്ജു-കാവ്യ ഫാന്‍സ്‌

Must read

കൊച്ചി:മലയാളി നെഞ്ചിലേറ്റിയ നടിയാണ് കാവ്യാ മാധവൻ. കുട്ടികളി ഉള്ള നാണമുള്ള വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും ഇടതൂർന്ന മുടിയുമായി സ്ത്രീത്വം തുളുമ്പുന്ന സുന്ദരിയായിട്ടായിരുന്നു കാവ്യയെ ആരാധകർ സ്വീകരിച്ചിരുന്നത്. ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്.

പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു. വർഷങ്ങള്ക്കിപ്പുറം ചന്ദ്രനുദിക്കുന്ന ദിക്കിൽ രാധയായി വേഷമിട്ടപ്പോൾ മുതൽ മലയാളികളുടെ നായിക ആയി കാവ്യ വളരുകയും ചെയ്തു. അഭിനയത്തിന്റെ കാര്യത്തിലും ഒട്ടുമോശമല്ലാത്തതിനാൽ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടുപോയ കാവ്യാ ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത കാവ്യ ഇപ്പോൾ തികഞ്ഞ കുടുംബിനിയായി മാറിയിരിക്കുകയാണ്. എങ്കിലും കാവ്യയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ മാത്രം പങ്കിടുന്ന പേജ് അടുത്തിടെ ആരംഭിച്ചിരുന്നു ചുരുങ്ങിയ സമയം കൊണ്ട് നിറയെ ഫോളോവേഴ്സിനെ നേടാനും പേജിന് ആയിട്ടുണ്ട്. കാവ്യയുടെ സൗന്ദര്യത്തെ ചുറ്റിപ്പറ്റിയുള്ള പോസ്റ്റുകൾ പേജിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പേജിൽ വന്ന ഒരു പോസ്റ്റ് ചർച്ചയാകുകയാണ്.

“പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടപ്പിട്ടില്ലെങ്കിലും അക്കാലത്തു യുവതലമുറയെ കയ്യിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്കു ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നേ ധാരാളം”, എന്ന ക്യാപ്ഷ്യനോടെയാണ് കാവ്യയുടെ ഒരു ചിത്രവും പേജിലൂടെ പങ്കിട്ടിരിക്കുന്നത്. അന്ന് മാത്രമല്ല ഇപ്പോഴും അത് അങ്ങനെ തന്നെയാണ് എന്ന കമന്റുകൾ പങ്കിട്ടുകൊണ്ടാണ് ആരാധകർ പോസ്റ്റ് ഏറ്റെടുത്തത്.

വിവാഹം കഴിഞ്ഞതോടെ നാടൻ വേഷങ്ങളിൽ ആരാധകർ കണ്ട കാവ്യക്ക് അൽപ്പം മാറ്റങ്ങളും സംഭവിച്ചു. നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ പറയാറ്. അതേപോലെ തന്നെ നാടന്‍ പെണ്‍കുട്ടിയില്‍ നിന്ന് അല്‍പം മോഡേണായി കാവ്യ മാറിയിരുന്നു. എന്നാല്‍ എങ്ങനെ കാവ്യക്കിത്ര പെട്ടെന്നൊരു മാറ്റം വന്നു എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. കാവ്യ ഷൂട്ടിങ്ങിനു വേണ്ടി മാത്രമാണ് മേക്കപ്പ് ധരിക്കുക എന്നും ആരാധകർ മുൻപ് കണ്ടെത്തിയിരുന്നു. എത്ര താമസിച്ചു ഷൂട്ടിങ് കഴിഞ്ഞാലും അതെല്ലാം വൃത്തി ആക്കിയ ശേഷം മാത്രമായിരുന്നു കാവ്യയുടെ ഉറക്കം എന്ന് മുൻപ് ആരാധാകർ തന്നെ കണ്ടെത്തിയ വസ്തുതയാണ്. ഭക്ഷണ കാര്യത്തിലും ചില നിയന്ത്രണങ്ങളൊക്കെ കാവ്യയ്ക്കുണ്ട് എന്നും മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.

കാവ്യയെ പുകഴ്ത്തിയും നടിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയുമാണ് ആരാധകർ ഈ വാക്കുകൾ കുറിച്ചത്. അതോടൊപ്പം തന്നെ മറ്റൊരു വശത്ത്കൂടി നടി മഞ്ജുവിനിട്ടൊരു കൊട്ടും നൽകിയിട്ടുണ്ട്. മഞ്ജുവിനെ പരസ്യമായി അപമാനിച്ചിരിക്കുകയാണ് ഈ പോസ്റ്റിലൂടെ കാവ്യാ മാധവൻ ഫാൻസ്.

ഴിഞ്ഞ ദിവസം ഗ്ലാസ് വെച്ച് ക്യൂട്ട് ചിരിയുമായി എത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന് തരത്തിലുള്ള ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

ഇപ്പോള്‍ വീണ്ടും മഞ്ജു പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ് ഒരുകൂട്ടര്‍ കണ്ടു പിടിച്ചത്. മഞ്ജുവിന്റെ പുതിയ ചിത്രത്തില്‍ സര്‍ജറി ചെയ്ത പാടുകള്‍ ഉണ്ടെന്നും വീണ്ടും സര്‍ജറി ചെയ്‌തോ എന്നായിരുന്നു സോഷ്യൽ മീഡിയ ചോദിച്ചത്. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ഇതിനുള്ള മറുപടി മഞ്ജു തന്നെ പറഞ്ഞിരുന്നു. ‘മഞ്ജു വാര്യര്‍ ലോക്ക് ഡൗണ്‍ സമയത്ത് ജര്‍മ്മനിയില്‍ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ? എന്ന ചോദ്യത്തിനായിരുന്നു മഞ്ജുവിന്റെ മറുപടി. ‘പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ക് ഡൗണ്‍ സമയത്ത് സമാധാനത്തോടെ വീട്ടില്‍ ഇരിക്കുകയായിരുന്നെന്നും’ മഞ്ജു പറഞ്ഞത്.

ചതൂര്‍മുഖം എന്ന സിനിമയുടെ പ്രസ്മീറ്റില്‍ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ ഒരു സമയത്ത് തരംഗം സൃഷ്ടിച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള മിഡിയും ടോപ്പുമിട്ട് അതീവ സുന്ദരിയായി വന്ന മഞ്ജുവിനെ ആരാധകരും ഏറ്റെടുത്തു. നാല്‍പത്തി രണ്ട് വയസിലും ഇതുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിക്കുന്ന നടിമാര്‍ അപൂര്‍വ്വമാണെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. മഞ്ജുവിനെ പരസ്യമായി അപമാനിച്ച സ്ഥിതിയ്ക്ക് മഞ്ജു ഫാൻസ് വെറുതെയിരിക്കില്ല.. മഞ്ജുവിന്റെ ആരാധകരുടെ പ്രതികരണമാണ് ഇനി കാണേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week